Thursday, June 25, 2026
Homeഅമേരിക്കസ്കൂൾ ബസ് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു

സ്കൂൾ ബസ് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു

 -പി പി ചെറിയാൻ

സ്പ്രിംഗ്ഫീൽഡു( ഇല്ലിനോയിസ്): പടിഞ്ഞാറൻ ഇല്ലിനോയിസിൽ ഇന്ന് രാവിലെ സ്പ്രിംഗ്ഫീൽഡിന് പടിഞ്ഞാറ് റഷ്‌വില്ലിൽ സ്കൂൾ ബസ് സെമി ട്രക്കിൻ്റെ പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറഞ്ഞു.

പാർക്ക്‌വ്യൂ റോഡിൽ യുഎസ് 24-ൽ രാവിലെ 11:30-ഓടെയാണ് സംഭവം. മണൽ കയറ്റിയ ട്രക്ക് കിഴക്കോട്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മൂന്ന് പ്രീ-കിൻ്റർഗാർട്ടൻ വിദ്യാർത്ഥികളെ വഹിച്ചുള്ള ബസ് എതിർദിശയിൽ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചു.അപകടകാരണം എന്തായിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മണിക്കൂറുകളോളം റോഡ് അടച്ചു.

ബ്രൗണിംഗിൽ നിന്നുള്ള 72-കാരനായ ഡേവിഡ് കൗഫൽ,റഷ്‌വില്ലെയിൽ നിന്നുള്ള 57 കാരിയായ ആഞ്ചല സ്പൈക്കർ,മരിയ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 5 വയസ്സുകാരി,ആൻഡ്രൂ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ നോഹ ഡ്രിസ്കോൾ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടവരെന്നു ഷൂയ്‌ലർ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു:

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com