Wednesday, April 1, 2026
HomeWorldജര്‍മന്‍ ഇതിഹാസ ഫുട്‌ബോളര്‍ ബെക്കന്‍ ബോവര്‍ അന്തരിച്ചു;*

ജര്‍മന്‍ ഇതിഹാസ ഫുട്‌ബോളര്‍ ബെക്കന്‍ ബോവര്‍ അന്തരിച്ചു;*

ബെര്‍ലിന്‍: ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ (78) അന്തരിച്ചു. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കന്‍ ബോവര്‍.

വെസ്റ്റ് ജര്‍മനിയുടെ നായകനും പ്രതിരോധത്തിലെ ശക്തി കേന്ദ്രവുമായിരുന്നു ബെക്കന്‍ ബോവര്‍.

ഫുട്ബോൾ ലോകം സംഭാവന ചെയ്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അ​ദ്ദേഹത്തെ വിലയിരുത്തുന്നത്. നാല് തവണ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായും രണ്ട് തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

1974ല്‍ വെസ്റ്റ് ജര്‍മനിയുടെ നായകനായി ലോകകപ്പ് നേടി.
1966ല്‍ രണ്ടാം സ്ഥാനവും
1970ല്‍ മൂന്നാം സ്ഥാനവും.
1990ലാണ് പരിശീലകനെന്ന നിലയില്‍ ലോകകപ്പ് കിരീട നേട്ടം.

ക്ലബ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനായി ദീര്‍ഘ നാള്‍ കളിച്ചു. ക്ലബിന്റെ ഇതിഹാസ താരം. നാല് ബുണ്ടസ് ലീഗ, നാല് ജര്‍മന്‍ കപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേട്ടങ്ങളും ബയേണിനൊപ്പം.

ന്യൂയോര്‍ക്ക് കോസ്‌മോസ്, ഹാംബര്‍ഗര്‍ എസ്‌വി എന്നിവയിലും കളിച്ചു. വെസ്റ്റ് ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണിക്ക്, ഫ്രഞ്ച് ടീം മാഴ്‌സ തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com