Saturday, May 18, 2024
HomeUncategorizedകോഴിക്കോട് ജില്ലയില്‍ ശക്തമായമഴ;നഗരത്തില്‍ വെള്ളക്കെട്ട്‌;ദുരിതമയം*

കോഴിക്കോട് ജില്ലയില്‍ ശക്തമായമഴ;നഗരത്തില്‍ വെള്ളക്കെട്ട്‌;ദുരിതമയം*

*കോഴിക്കോട് ജില്ലയില്‍ ശക്തമായമഴ;നഗരത്തില്‍വെള്ളക്കെട്ട്‌;ദുരിതമയം*

കോഴിക്കോട്–:കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും. ഉച്ചയ്ക്ക് ശേഷമാണ് മഴ തകര്‍ത്ത് പെയ്തത്. അര മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെതുടര്‍ന്ന്‌കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി. മലയോരമേഖലയായ മുക്കം, താമരശേരി, അനക്കാംപൊയില്‍, ഈങ്ങാപ്പുഴ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ആനക്കാം പൊയില്‍മലവെള്ളപ്പാച്ചില്‍ ഉണ്ടായാതായും റിപ്പോര്‍ട്ടുകളുണ്ട്.

മഴയെതുടര്‍ന്ന്എവിടെയും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥനിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

*അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്*

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിമെന്നാണ്കണക്കൂകൂട്ടല്‍. തെക്കന്‍ ശ്രീലങ്ക മുതല്‍വടക്കന്‍തമിഴ്നാട് തീരം വരെയുള്ള ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തലാണ് അടുത്ത 4-5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയെന്നമുന്നറിയിപ്പ്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭംരൂക്ഷമാകാന്‍സാധ്യതയുള്ളതിനാല്‍അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധനയാനങ്ങള്‍ (ബോട്ട്,വള്ളം,മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത്കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ളവിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments