Saturday, November 9, 2024
Homeകേരളംയുവതാരം ഫഹദ് ഫാസില്‍ അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തില്ലെന്ന് വിമര്‍ശിച്ച അനൂപ് ചന്ദ്രനെതിരെ...

യുവതാരം ഫഹദ് ഫാസില്‍ അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തില്ലെന്ന് വിമര്‍ശിച്ച അനൂപ് ചന്ദ്രനെതിരെ സോഷ്യല്‍ മീഡിയ

യുവതാരം ഫഹദ് ഫാസില്‍ മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുകാന്‍ സമയം കണ്ടെത്തിയ യുവതാരം അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തത്തില്‍ പങ്കെടുത്തില്ലെന്ന് വിമര്‍ശിച്ച അനൂപ് ചന്ദ്രനെതിരെ സോഷ്യല്‍ മീഡിയ. കോടിക്കണക്കിന് ശമ്പളം വാങ്ങുന്ന ഫഹദ് ഫാസിലിന് തനിക്ക് കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയല്ലെ ഇതിന് കാരണമെന്നൊരു ചോദ്യം കൂടി അനൂപ് ഉയര്‍ത്തിയിരുന്നു. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണെന്നും അതില്‍ തനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഫഹദ് ചെയ്തതെന്നും അനൂപ് അഭിപ്രായപ്പെട്ടിരുന്നു. അനൂപിന്റെ ഈയൊരു പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

ഫഹദ് മാത്രമല്ല യുവതാരങ്ങളായ നിവിന്‍, ദുല്‍ഖര്‍, പൃഥ്വി എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുള്ളത് പോലെ പങ്കെടുക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. മാത്രല്ല ഒരാളോട് വിശദീകരണം ചോദിക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന ഉപദേശവും അനൂപിന് സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്. കൂടാതെ ഒരാള്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതിന്റെ ഫലത്തില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നുണ്ട്.

ഒരുമിച്ച് നടന്ന് പോകുന്നവര്‍ കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നതെന്ന് ചോദിച്ച അനൂപ്
ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ടെന്നാണ് ഉപദേശിക്കുന്നത്. അമ്മ യോഗത്തില്‍ കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് അദ്ദേഹം.

നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണമെന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകുമെന്നും അനൂപ് പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments