പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ പ്രതിയായ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം.
ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
വീണയ്ക്ക് എതിരെയുള്ള ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപണം.
കഴിഞ്ഞ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.



