Monday, August 24, 2026
Homeഅമേരിക്കആനുകാലിക ചിന്തകൾ - 16 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ആനുകാലിക ചിന്തകൾ – 16 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

സ്ത്രീസ്വാതന്ത്ര്യമില്ലത്ത അനേകം നൂറ്റാണ്ടുകൾ പിന്നിട്ടാണ് സ്ത്രീകൾ ഇന്നത്തെ ഈ അവസ്ഥയിലെത്തിയത്. കുടുംബത്തിൽ ആണിന് മാത്രമേ സ്വത്തിന് അവകാശ മുണ്ടായിരുന്നുള്ളു. വിവാഹത്തിന് കൊടുക്കുന്ന അല്പം സ്വർണ്ണവും വീട്ടുപകരണങ്ങൾക്കായി കൊടുക്കുന്ന തുഛം പണവുമാണ് പെണ്ണിന്റെ സ്വത്ത്. ബാക്കിയുള്ള സ്വത്ത് ആണിനുള്ളതാണ്. അത് എത്ര അധികമുണ്ടായാലും ആണിന് മാത്രം അവകാശപ്പെട്ടത്. കുടുംബസ്വത്ത് ആണിനൊപ്പം പെണ്ണിനും തുല്യാവകാശമാണെന്ന നിയമം വന്നിട്ട് അധികമൊന്നും ആയിട്ടില്ല. ഇപ്പോളും പല വീട്ടുകാർക്കും പെണ്മക്കൾക്ക് സ്വത്ത് കൊടുക്കുമ്പോൾ കൈ വിറക്കും.

വിവാഹം എന്നത് സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിച്ച് സന്താന പരമ്പരകളിലൂടെ മനുഷ്യ ജന്മങ്ങളെ വേരറ്റുപോവാതെ സംരക്ഷിച്ച് നിലനിർത്തുക എന്ന ഉദാത്തമായ പ്രവർത്തനമാണ്. ഇതിനായി കുടുംബങ്ങൾ തമ്മിൽ ഉടമ്പടി ഉണ്ടാക്കുന്നു. (അല്ലാതെയും ആവാം കേട്ടോ). ഇതിനായി സ്വന്തം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ അന്യഗൃഹത്തിലേക്കയക്കണമെന്നും അന്യഗൃഹത്തിലെ പെണ്ണിനെ ആൺമക്കൾക്കായി ഇങ്ങോട്ട് കൊണ്ടുവരണമെന്നുമാണ് നിയമം. ഈ നിയമം ആൺമക്കളുടെ അമ്മമാർക്ക് പലർക്കും സഹിക്കാനായതുമില്ല. ഇതിനാണ് അമ്മായിഅമ്മപ്പോര് എന്ന് പറയുന്നത്. തന്റെ കുടുംബത്തിൽ അന്യസ്ത്രീ വന്ന് പെരുമാറുന്നതും വീട്ടിലെ അധികാരിയാവുന്നതും പെട്ടെന്നൊന്നും അവർക്ക് സഹിക്കാൻ കഴിയില്ല. പിന്നെന്തിനാണീ പൊല്ലാപ്പ്? അത് കൊണ്ടല്ലേ നമ്മുടെ പെൺകുട്ടികൾ ഉടുത്ത പുടവ മയങ്ങും മുമ്പേ ഭർതൃഗൃഹങ്ങളിൽ മരണപ്പെടുന്നത്?

ഇതൊന്നുമല്ലാത്ത, ഇങ്ങനെയൊന്നുമല്ലാത്ത വിവാഹങ്ങളും സന്തോഷപ്രദമായ കുടുംബ ജീവിതങ്ങളും നമ്മുടെ ഇടയിൽ നടന്നു പോന്നിരുന്നു. കഴിഞ്ഞ കാലങ്ങളിലെ സമ്മന്തം എന്ന സമ്പ്രദായമാണത്. അവിടെ അമ്മായിയമ്മപ്പോരില്ല. മരുമകൾ മരിക്കുന്നില്ല. നമുക്ക് അത് കൂടി ഒന്ന് നോക്കാം.

ഈ വിവാഹം നടക്കുന്നത് സാധാരണ പോലെ തന്നെ വധൂഗൃഹത്തിലോ ക്ഷേത്രങ്ങളിലോ ഒക്കെയായിരിക്കും. വിവാഹം കഴിഞ്ഞാൽ വധു വധുവിന്റെ വീട്ടിലാണ് നിൽക്കുക. വരൻ രാത്രിയിൽ വധുവിന്റെ വീട്ടിൽ താമസിക്കും. രാവിലെ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്യുന്നു.

ഇവിടെ അമ്മക്കും അച്ഛനും തന്റെ മക്കൾ കുടുംബം വിട്ടു പോവുന്നില്ല. ഒരമ്മക്ക് അവരുടെ ആൺമക്കളും പെണ്മക്കളും ഒരുപാട് കാലം അവരോടൊപ്പമുണ്ടാവുകയും ചെയ്യും. കുട്ടികൾ വലുതാവുന്നത് വരെ ഇത് കൂട്ടുകുടുംബമായി അങ്ങനെ നിലനിൽക്കും. കൂട്ടുകുടുംബത്തിൽ നമുക്ക് ചില്ലറ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാവുമെന്നതിൽ കവിഞ്ഞ് മറ്റ് അനർത്ഥങ്ങൾ ഉണ്ടാവുന്നില്ല. ഇത് ചിലയിടങ്ങളിൽ മുസ്ലീം സമുദായം ഇന്നും സ്വീകരിക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് കുറച്ചൊന്ന് ഇട പഴകുന്നത് വരെ ഈ രീതി പെൺകുട്ടികൾക്ക് സുരക്ഷിതത്തം നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഇന്നത്തെ ആൺപിള്ളേർ ഇതിന് സമ്മതിക്കുമോ എന്നൊരു ചോദ്യം ആവശ്യമില്ല. പെൺപിള്ളേർ സമ്മതിക്കുന്നുണ്ടല്ലോ.. എന്ത് കൊണ്ട് ആണിനും ഇങ്ങിനെ വിട്ടു വീഴ്ച ചെയ്തു കൂടാ? പെൺകട്ടി ഭർത്താവിന്റെ പീഡനം സഹിക്കേണ്ട. അമ്മായിഅമ്മയുടെ പീഡനം സഹിക്കേണ്ട.. കാരണം അവൾ നിൽക്കുന്നത് അവളുടെ വീട്ടിലാണ്. അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെയും അടുത്താണ്. ഭർത്താവിന് നൂറ് പവനും കാറും കൊടുക്കേണ്ട. അവളുടെ സ്വത്ത് ഭാവിയിൽ വീതിക്കുമ്പോൾ അവൾക്കും മക്കൾക്കും ഭർത്താവിനും തന്നെ ഉള്ളതായിരിക്കും മല്ലൊ.

പെൺകുട്ടികളെ എടുത്താൽ പൊങ്ങാത്തത്ര സ്വർണ്ണവും പണവും കാറും വീടുമൊക്കെ കൊടുത്ത് വീട്ടിലെ ഭാരം കുറക്കുന്നു. അതിലേറെ ഭാരം തന്റെ വീട്ടിലേക്ക് .. വാങ്ങി വെക്കുന്നു. രണ്ടു കുടുംബങ്ങളിലെയും സമാധാന കെടുത്തുന്ന ഈ രീതി ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയാലോ. ഇത് നമ്മുടെ പഴയ സമ്പ്രദായം തന്നെയായിരുന്നല്ലോ.

സ്ത്രീധനക്കൊള്ളയുടെ പേരിൽ തന്റെ പെണ്മക്കൾ കൊല ചെയ്യപ്പെടുമ്പോൾ ഇനിയെന്ത് എന്നൊരു ചിന്ത നമുക്ക് വരാത്തതെന്തേ?

ഒരു പെൺ വിപ്ലവം നടത്തേണ്ടിവരുമെന്നത് അംഗീകരിക്കാൻ ഇനിയും മടിക്കുന്നതെന്തിനാണ്. ?

മാറ്റുവിൻചട്ടങ്ങളേ.. മാറ്റുവിൻ… മാറ്റുവിൻ!

നിർമല അമ്പാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ