Monday, August 24, 2026
Homeഅമേരിക്കപാലസ്തീനിയൻ സ്റ്റേറ്റ് അംഗീകാരവും ഇന്ത്യൻ നിലപാടും (കോര ചെറിയാൻ)

പാലസ്തീനിയൻ സ്റ്റേറ്റ് അംഗീകാരവും ഇന്ത്യൻ നിലപാടും (കോര ചെറിയാൻ)

ഫിലഡൽഫിയാ, യു.എസ്.എ.: പ്രമുഖ പാശ്ചാത്യരാജ്യങ്ങളായ ബ്രിട്ടനും കാനഡായും, ഓസ്ട്രേലിയായും, പോർട്ടുഗീസും, പാലസ്തീനിയൻ സ്റ്റേറ്റിനെ അംഗീകരിച്ചതിൽ ഇസ്രായേലിന് നേരിയ അതൃപ്ത‌ിയുണ്ടെങ്കിലും ലോക സമാധാനത്തിനും സമൃദ്ധിയ്ക്കും വൻ നേട്ടമായി രാജ്യതന്ത്രജ്ഞർ കാണുന്നു. ഇന്ത്യയും ഇസ്രയേലുമായി നയതന്ത്രപ്രധാനമായ (ഡിപ്ലോമാറ്റിക്ക്) ബന്ധം ഉണ്ടെങ്കിലും പാലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിയ്ക്കുന്നതിൽ അശേഷം അത്യപ്തി ഇന്ത്യ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.

ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാനസന്ധിയിൽ കഴിഞ്ഞ ദിവസം ഒപ്പ് വെച്ചെങ്കിലും രഹസ്യവും പരസ്യവുമായ സംഘർഷത്തിന്റെ പ്രതിധ്വനികൾ ഈ നിമിഷംവരെ അശേഷം ശാന്തിയും ശമനവും ഇല്ലാതെ തുടരുന്നു. 2023, ഒക്ടോബർ 7ന് ഇസ്രയേലിനെ യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ ആക്രമിച്ച് സൈനീകരും സിവിലിയൻസും അടക്കം 1995 ജനതയെ വധിച്ചതിന്റെ പ്രതീകമായി 66,288 ഹമാസ് അടക്കമുള്ള പാലസ്തീനുകളെ ഇസ്രായേൽ യുദ്ധ സന്നാഹങ്ങളോടെ കൊന്നതായും ഇസ്രയേൽ അധികൃതർ പരസ്യമായി പറയുന്നു. ഭീകരമായ ഇസ്രേയേൽ ആക്രമണത്തിൽ ഭവന രഹിതരായവരെ താത്കാലിക അഭയസ്ഥാനമായി സ്‌കൂളുകളിലും ഗവൺമെന്റ്റ് കെട്ടിടങ്ങളിലും പുനരധിവസിപ്പിച്ചതായി യുണൈറ്റഡ് നേഷൻ വക്താവ് ജെയിംസ് എൽഡറിന്റെ വാർത്തക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് ഡൊണാർഡ് ട്രംപ് അംഗികരിച്ച 20 പോയിൻ്റ്സ് അടങ്ങുന്ന ഉടമ്പടിയെ ഹാമാസ് നേതാക്കൾ അംഗീകരിക്കുകയും തടവിൽ കഴിയുന്ന ഇസ്രായേൽ പൗരസമൂഹത്തെയും മരിച്ചവരുടെ മൃതശരീരങ്ങളും തിരിച്ചയയ്ക്കണമെന്നുള്ള വാഗ്‌ദാനവും നൽകിയതായി വൈറ്റ് ഹൗസ് ലേഖകൻ ബെൺഡ് ദെബൂസ്‌മാൻ്റെ റിപ്പോർട്ടിൽ പറയുന്നു.

1988, നവംബർ 18ന് ഇൻഡ്യ സകല പിൻതുണയും വാഗ്‌ദാനം ചെയ്തു പാലസ്തീനെ അംഗീകരിയ്ക്കുകയും ഡിപ്ലോമേറ്റ് ബന്ധം ശക്തമായി ആരംഭിക്കുകയും ചെയ്തു. പാലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ.)നെ ആദ്യമായി അംഗീകരിച്ച നോൺ-മുസ്ലീം രാജ്യമാണ് ഇൻഡ്യ. ഇൻഡ്യയടക്കം 85 ശതമാനം ലോകരാജ്യങ്ങളിൽ സാമ്പത്തിക ശക്തിയും ഉല്പാദനശേഷിയും ഉള്ള ജി 20 എന്നറിയപ്പെടുന്ന 20 രാജ്യങ്ങളിൽ 14 രാജ്യങ്ങളും പാലസ്തീനുമായി സുശക്തമായ നയതന്ത്രബന്ധം പുലർത്തുന്നവരാണ്. 2025, സെപ്റ്റംബർ മാസം 193 ലോക രാജ്യങ്ങളിൽ 157 രാഷ്ട്രങ്ങളും പാലസ്തീനെ പരമാധികാരമുള്ള സ്വതന്ത്രരാജ്യമായി അംഗീകരിച്ചു.

ഇസ്രയേൽ അടക്കം ഗൾഫ് മേഖലയിൽ ശാശ്വത സമാധാനം വേണമെന്നുള്ള പ്രസിഡന്റ് ഡൊണാർഡ് ട്രംപിൻ്റെ അനശ്വരവും ആത്മാർത്ഥവുമായ ആഗ്രഹം സഫലീകൃതമാകുവാൻവേണ്ടി സകല ലോകരാജ്യങ്ങളും വ്യക്തികളും ഏകോചിതമായി പ്രവർത്തിയ്ക്കുന്നത് ഇത്തരുണ ത്തിൽ ഉത്തമമായിരിക്കും. ഇസ്രയേലും ഹമാസും ഐക്യതയോടെ രണ്ടുവർഷ കാലഘട്ടത്തേയ്ക്ക് യുദ്ധസന്നാഹങ്ങൾ അവസാനിപ്പിക്കണമെന്നുള്ള ഉടമ്പടിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാധാന ദൂതനായുള്ള പ്രസിഡൻ്റ് ട്രംപിന്റെ ശക്തവും യുക്തവുമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നു.

ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി റസലൂഷൻ നമ്പർ ഇ.എസ്.- 10/23 സ്പെഷ്യൽ നിശ്ചയാനുസരണം പാലസ്തീനിയന്റെ അംഗത്വ പദവി ഉയർത്തി സകല ലോക യു.എൻ. മെമ്പേഴ്സിനോടൊപ്പം സമ്മേളനങ്ങളിൽ സംബന്ധിക്കുവാനുള്ള അനുമതിയും നൽകി. വോട്ട് അവകാശവും കാലക്രമാണാനുസരണം ലഭിയ്ക്കുമെന്ന ശുഭ പ്രതീക്ഷ ലോകത്തിലെ ഏറ്റവും വലിയ ജനായത്ത രാജ്യമായ ഇൻഡ്യയെപ്പോലെ ‘ചേരിചേര’ (നോൺ – അലിഗെന്റ്) നയത്തിൽ നട്ടുറപ്പിച്ച പല രാജ്യങ്ങൾക്കും ഉണ്ട്.

കോര ചെറിയാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ