Monday, August 24, 2026
Homeസിനിമവിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ വിവാഹ ദിനത്തിലെ മനോഹരദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയുമായി വരലക്ഷ്മി...

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ വിവാഹ ദിനത്തിലെ മനോഹരദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയുമായി വരലക്ഷ്മി ശരത്കുമാർ.

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വരലക്ഷ്മി ശരത്കുമാര്‍. അടുത്തിടെയായിരുന്നു താരപുത്രി വിവാഹിതയായത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മനോഹരമായൊരു കഥ പോലെ തോന്നുന്നു. ആശംസകളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു.

നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്. നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണ്.വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിന്റെയും, വിവാഹത്തിന്റെയും വിശേഷങ്ങളായിരുന്നു വരലക്ഷ്മി പങ്കുവെച്ചത്. വരലക്ഷ്മി വെഡ് നിക്കോളായ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചത്.

പ്രണയിച്ച് വിവാഹിതരായവരാണ് വരലക്ഷ്മിയും നിക്കോളയും. നിക്കോളായിയുടെ രണ്ടാം വിവാഹമാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ