ഇണക്കുരുവികളേ നിങ്ങൾ
തമ്മിൽ
ഇമയനക്കങ്ങളും മെല്ലെ
കവർന്നുവോ..
ഇത്തിരിയെങ്കിലും ദുഃഖം
പകുത്തുവോ
ഇണയോടു വേദന പങ്കിട്ടു
നൽകിയോ..
ഇന്നലെ പെയ്ത മഴയിൽ
തകർന്നുവോ
ഇണ്ടലുണ്ടോ നിന്റെ
നെഞ്ചകത്തിൽ..
ഇന്നെന്റെ ചാരത്തു
നീയണഞ്ഞപ്പോൾ
ഇന്നലെകണ്ട സ്വപ്നം
പൊലിഞ്ഞുവോ..
ഇരുളിന്റെ കരിമ്പടം ഭൂമിയെ
മൂടുന്നു
ഇടിമുഴക്കങ്ങൾ പ്രകമ്പനം
കൊള്ളുന്നു..
ഇന്ദ്രചാപം തെളിഞ്ഞു പടിഞ്ഞാറു
മാനത്ത്
ഇന്ദുഗോപങ്ങളും മിന്നുന്ന
രാത്രിയിൽ..
ഇത്തിൾ കണ്ണികൾ
ചുറ്റിപ്പടർന്നോരാ
ഇലന്തമരത്തിന്റെ
പൊത്തിനുള്ളിൽ..
ഇന്ദ്രനീലംപോലെ
വിലമതിക്കുന്നൊരാ
ഇരുനിറപ്പക്ഷികൾ
മയങ്ങുന്നവേളയിൽ..
ഇരമ്പിയാർത്തു പെയ്ത
പെരുമഴയിൽ
ഇലന്തമരവും കടപുഴുകി
വീണല്ലോ..
ഇമ്പമോടെന്നും കളകൂജനം
ചെയ്തവർ
ഇഹലോകവാസം വെടിഞ്ഞു
ശ്ചടുതിയിൽ..
ഇട്ടെറിയാനായി പറ്റുമോ
പെൺകിളീ
ഈശ്വരൻ നൽകിയ ജീവിതത്തെ..
ഇമ്മിണിനേരത്തെ
ആത്മശാന്തിക്കായി
ഇനിയെങ്കിലും നീയാ കണ്ണുകൾ
പൂട്ടുക.!
രത്ന രാജു✍
ഇന്ദുചാപം=മഴവില്ല്
ഇന്ദുഗോപം= മിന്നാമിനുങ്ങ്




നന്നായിട്ടുണ്ട്