Tuesday, October 22, 2024
Homeകേരളംതൃശ്ശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചേലക്കര: തൃശ്ശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദ് (10) യാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആസിം. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments