Saturday, October 5, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (90)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (90)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.

പഴയ നിയമത്തിലൂടനീളം ഇസ്രായേലിന്റെ ആചാരങ്ങളിൽ പ്രധാനമാണ് യാഗം ദൈവത്തിനു അർപ്പിക്കുന്നത്. ആലയം സ്ഥാപിച്ച ശേഷം പാപയാഗം, സമാധാന യാഗം, സൗരഭ്യവാസന യാഗം തുടങ്ങി വിവിധ യാഗങ്ങളും വഴിപാടുകളും ദൈവത്തിനു അർപ്പിക്കുന്ന ഒരു ആരാധന ക്രമം തന്നെ ന്യായ പ്രമാണപ്രകാരം അവർക്ക് നല്കപ്പെട്ടിരുന്നു. എന്നാൽ ന്യായ പ്രമാണപ്രകാരം അർപ്പിക്കുന്ന യാഗങ്ങൾ അപൂർണ്ണങ്ങളായിരുന്നു, അതെല്ലാം ക്രിസ്തു എന്ന “ദൈവത്തിന്റെ കുഞ്ഞാടിന്റെ “വരുവാൻ പോകുന്ന സമ്പൂർണ്ണ യാഗത്തിന് നിഴൽ മാത്രമായിരുന്നു

എബ്രായർ 9-25
മഹാ പുരോഹിതൻ ആണ്ടു തോറും അന്യ രക്തത്തോടുകൂടെ വിശുദ്ധ മന്ദിരത്തിൽ പ്രവേശിക്കുന്നത് പോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല”

ക്രിസ്തുവിന്റെ മരണ പുനരുദ്ധാനത്തോടു കൂടി നമ്മുടെ പാപം പരിഹരിക്കുവാനായി ഇനിയൊരു നേർച്ചയോ,വഴിപാടോ, യാഗമോ കഴിക്കേണ്ട ആവശ്യമില്ല. യേശുവിന്റെ ഒരിക്കലായി നടന്ന ബലി മരണത്തിലും പുനരുദ്ധാനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും പാപമോചനവും, നിത്യ രക്ഷയും സൗജന്യമായി ലഭിക്കുന്നു. എന്നാൽ പാപമോചനം പ്രാപിച്ച വിശ്വാസികൾക്ക് ബൈബിൾ പറയുന്നു പാപമോചനവും, നിത്യ രക്ഷയും സൗജന്യമായി ലഭിക്കുന്നു.

എബ്രായർ 13-15,16

“അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിനു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലമെന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക, നന്മ ചെയ്യുവാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്, ഈ വക യാഗത്തില്ലല്ലോ ദൈവം പ്രസാദിക്കുന്നത് ”

നമ്മുക്ക് വേണ്ടി സ്വന്ത പുത്രനെ യാഗമായി തന്ന ദൈവത്തിനു വേണ്ടി ഹൃദയത്തിൽ നിന്ന് സദാ ഉയരേണ്ട നന്ദിയാണ് ഒന്നാമത്തെ യാഗവസ്തു. പഴയനിയമ ദേവാലയത്തിൽ സദാ വിളക്ക് കത്തി കൊണ്ടിരിക്കുന്നതും, ധൂപപീഠത്തിൽ നിന്ന് സൗരഭ്യവാസനയും വരുന്നത് പോലെ നമ്മുടെ ശരീരമാകുന്ന ദൈവം വസിക്കുന്ന ആലയത്തിൽ നിന്ന് എപ്പോളും സ്തോത്രം ഉയരണം. അനുകൂല വേളകളിൽ മാത്രമല്ല ശരീരം അടിയേറ്റ്, മുറിവേറ്റു ജയിലിൽ കിടന്നപ്പോളും അപ്പോസ്തോലന്മാർ ദൈവത്തെ സ്തുതിച്ചു അവരുടെ അധരങ്ങളിൽ നിന്ന് പിറുപിറുപ്പ് ഉയർന്നതേയില്ല. സ്തോത്രയാഗമാണ് ഉയർന്നത്.

റോമർ 12-1

“നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള യാഗമായി സമർപ്പിപ്പിൻ ”

പഴി, ദുഷി, നിന്ദ, ഞെരുക്കങ്ങളിൽ നിന്നെല്ലാം സുരക്ഷിതമാക്കുവാൻ പറ്റുന്ന ഒരു നാമമേയുള്ളൂ അതാണ് “യേശു” ദൈവം വിശ്വസ്തനാണ് ആരുടെയൊക്കെയോ ഹൃദയപൂർവ്വ യാഗത്തിൽ ദൈവം പ്രസാദിച്ചുവോ അവിടെയെല്ലാം തീ കൊണ്ട് ഉത്തരമരുളി. ജയിലിൽ കിടന്ന് സ്തോത്രയാഗം അർപ്പിച്ച അപ്പോസ്തോലർക്ക് അത്ഭുതം കൊണ്ട് ഉത്രം അരുളിയ ദൈവം യഥാർത്ഥമായി സ്തോത്രയാഗം അർപ്പിക്കുന്നവർക്ക് ഇന്നും ഉത്തരം അരുളും.

ഫിലിപ്പിയർ 4-19

“എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുവേശുവിൽ പൂർണ്ണമായി നിവർത്തിച്ചു തരും ”

നിരന്തരമായ പ്രാത്ഥനയിലൂടെ പത്രോസിനും, പല ദൈവ ദാസന്മാർക്കും അതി ശക്തമായ പ്രവചനവരവും, ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന വരവും വ്യാപരിച്ചതായി വചനത്തിൽ കാണാം. അനന്യാസും, സഫീറയും നിലം വിറ്റിട്ട് കുറെ മാറ്റി വെച്ച ശേഷം പറഞ്ഞത് ഞങ്ങൾ മുഴുവൻ സഭയ്ക്ക് കൊടുക്കുകയാണെന്ന് വ്യാജം പറഞ്ഞപ്പോൾ പരിശുദ്ധാത്മാവ് പത്രോസിനു ആ രഹസ്യം വെളിപ്പെടുത്തി
ഈ കാലഘട്ടത്തിലും പല ദൈവ ദാസന്മാരെയും കർത്താവ് ഇപ്പോളും ഉപയോഗിക്കുന്നുണ്ട്. യേശു കർത്താവിന്റെ ശ്രുശ്രുഷയിലും പ്രവചന വരവും, രോഗ സൗഖ്യങ്ങളും, രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും അതി ശക്തമായി വ്യാപാരിച്ചിരുന്നു.

1കൊരിന്ത്യർ 14-3

“പ്രവചിക്കുന്നവനോ ആത്‍മീക വർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു ”

പ്രവചനം കൊണ്ട് ആത്മീക വർദ്ധനയും, പ്രബോധനവും,ആശ്വാസവുമുണ്ടാകണം.
ആത്മീക വളർച്ചയ്ക്ക് പകരം വിശ്വാസം തന്നെ നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവചനം സൃഷ്ടിക്കുന്നതെങ്കിൽ നിശ്ചയമായും അത് ദൈവാത്മാവിന്റെ പ്രവർത്തനമല്ലെന്ന് മനസ്സിലാക്കുവാനുള്ള പ്രാഗത്ഭ്യം ഒരു ദൈവപൈതൽ നേടിയിരിക്കണം. അതിനായി വചനം ഹൃദയത്തിൽ ഉൾക്കൊള്ളണം എങ്കിൽ മാത്രമേ പ്രശ്നങ്ങൾ നേരിടുമ്പോൾ തളരാതെ ഉറച്ച മനസ്സോടെ ദൈവ സന്നിധിയിൽ നിൽക്കുവാൻ സാധിക്കുകയുള്ളു.

പ്രശ്നങ്ങളെ അതിജീവിക്കുവാൻ ദൈവം ശക്തി തരും. ആ സന്നിധിയിൽ താണിരിക്കുക. യേശു വഴിയും വാതിലും നമ്മൾക്കായി തുറന്നു തരും. ആമേൻ.
ഈ വചനങ്ങളാൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ

പ്രീതി രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments