Sunday, August 23, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | ഓഗസ്റ്റ് 09 | ഞായർ ✍️ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | ഓഗസ്റ്റ് 09 | ഞായർ ✍️ കപിൽ ശങ്കർ

🔹ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ൽ വ​​ല​​ഞ്ഞ സം​​സ്ഥാ​​ന​​ത്തി​​ന് ആ​​ശ്വാ​​സം.മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നു പി​​ന്നാ​​ലെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ലും ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ഓ​​ഗ​​സ്റ്റ് ആ​​ദ്യ ആ​​ഴ്ച​​യി​​ൽ ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത 82.14 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ഞ്ഞു. ഒ​​രാ​​ഴ്ച മു​​ൻ​​പ് വ​​രെ ഇ​​ത് ഏ​​ക​​ദേ​​ശം 90 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

🔹സം​​സ്ഥാ​​ന​​ത്തെ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ ദേ​​ശീ​​യ​​ഗീ​​ത​​മാ​​യ വ​​ന്ദേ​​മാ​​ത​​രം പൂ​​ർ​​ണ​​മാ​​യി ആ​​ല​​പി​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി ചീ​​ഫ് സെ​​ക്ര​​ട്ട​​റി.വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ ആ​​ലാ​​പ​​നം ക​​ർ​​ശ​​ന​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അടിസ്ഥാനത്തിലാ ണ്സം​​സ്ഥാ​​ന​​ത്തും നി​​ർ​​ദേ​​ശം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തു പ്ര​​കാ​​രം ഓ​​ഗ​​സ്റ്റ് 15ന് ​​ന​​ട​​ക്കു​​ന്ന ഔ​​ദ്യോ​​ഗി​​ക സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ നി​​ർ​​ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി വ​​കു​​പ്പു​​ക​​ൾ​​ക്ക് ക​​ത്തു ന​​ൽ​​കി​​യ​​ത്.

🔹സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്നു. എം​ബി​ബി​എ​സി​ന് നാ​ല​ര വ​ര്‍​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കൂ​വെ​ന്ന ഉ​ത്ത​ര​വ് ആ​ണ് ഇ​തു​വ​രെ ന​ട​പ്പി​ലാ​കാ​ത്ത​ത്.സം​സ്ഥാ​ന​ത്തെ ഫീ​സ് റ​ഗു​ലേ​റ്റ​റി ക​മ്മ​റ്റി, പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ത്ത​ത് കാ​ര​ണം സ്വാ​ശ്ര​യ​കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പു​തി​യ ഫീ​സ് ഘ​ട​ന നി​ശ്ച​യി​ക്കാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ഞ്ച് വ​ർ‌​ഷ​ത്തെ ഇ​ടാ​ക്കു​ന്നു​ണ്ട്.

🔹നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി പി​ടി​യി​ൽ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​യ​ങ്കി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ അ​ർ​ജു​ന്‍ ഒ​ളി​വി​ൽ പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ പോ​ലീ​സ് ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

🔹ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. മു​ർ​ഷി​ദാ​ബാ​ദ് ക​മ​ർ​പു​ർ കോ​ള​നി സ്വ​ദേ​ശി​യാ​യ അ​ഹ​ദ് അ​ലി (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ‌ഇ​യാ​ളി​ൽ നി​ന്ന് 15.183 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ട​പ്പ​ള്ളി ടോ​ൾ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

🔹ലാ​​​​ഭ​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച് കൊ​​​​ച്ചി​​​​ൻ അ​​​​ന്ത​​​​രാ​​​​ഷ്‌​​​ട്ര എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ലി​​​​മി​​​​റ്റ​​​​ഡ് (സി​​​​യാ​​​​ൽ). ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി സി​​​​യാ​​​​ലി​​​​ന്‍റെ ലാ​​​​ഭം 500 കോ​​​​ടി ക​​​​ട​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ ആ​​​​ദ്യ ഡ​​​​യ​​​​റ​​​ക്‌​​​ട​​​ർ ബോ​​​​ർ​​​​ഡ് യോ​​​​ഗം സി​​​​യാ​​​​ലി​​​​ന്‍റെ ഭാ​​​​വി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കി. നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു 55 ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​വി​​​​ഹി​​​​ത​​​​മാ​​​​ണ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ബോ​​​​ർ​​​​ഡ് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

🔹പു​ഞ്ചി​രി​മ​ട്ടും ഉ​രു​ള്‍ ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​മാ​യ ചൂ​ര​ല്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി ഇ​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം​രാ​ത്രി ചൂ​ര​ല്‍​മ​ല വി​ല്ലേ​ജ് റോ​ഡി​ല്‍ എ​ത്തി​യ പു​ലി പ്ര​ദേ​ശ​ത്തെ വി​ജ​യ​ന്‍റെ നാ​യ​യെ പി​ടി​ച്ചു. രാ​ത്രി എ​ട്ട​ര​യോ​ടെ എ​ത്തി​യ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞു.ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കി​ടെ നാ​ലാം ത​വ​ണ​യാ​ണ് വി​ജ​യ​ന്‍റെ വീ​ടി​ന​ടു​ത്ത് പു​ലി സാ​ന്നി​ധ്യ​മു​ണ്ടാ​വു​ന്ന​ത്.

🔹പൊ​ന്‍​കു​ഴി ശ്രീ​രാ​മ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി​ക്ക് ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യ​താ​യി മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്റ് കെ.​ജി. ഗോ​പാ​ല​പി​ള്ള, സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ന്‍ ആ​വേ​ത്താ​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, വാ​സു വെ​ള്ളോ​ത്ത്, അ​ഡ്വ.​കെ.​എ. അ​ശോ​ക​ന്‍, ബാ​ബു ക​ട്ട​യാ​ട് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

🔹സം​സ്ഥാ​ന​ത്തെ ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പു​മാ​യി പോ​ലീ​സ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഗു​ണ്ട​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​മാ​രെ കു​റി​ച്ചും ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.ജാ​മ്യം തേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ മ​റ​വി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​ത്തെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

🔹ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മീ​ണ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും പൂ​ക്ക​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാ​ണാ​നു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് ഗു​ണ്ട​ൽ​പേ​ട്ട​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റു​ന്നു. സ്ത്രീ​ക​ളാ​ണ് ബ​ത്തേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്ത് വ​ലി​യ തോ​തി​ൽ എ​ത്തു​ന്ന​ത്.ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ പൂ​ക്കാ​ല​ത്ത് വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പൂ​ന്തോ​ട്ട​ങ്ങ​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളു​മാ​ണ് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​തും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യ​വു​മാ​ണ് പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

🔹 ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബി​​​​ട​​​​തി​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട് പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി യു.​​​​ടി ഖാ​​​​ദ​​​​റി​​​​നെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും ആ​​​​രാ​​​​ഞ്ഞു.

🔹ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു 11 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ന്‍ യു​​​​വ​​​​തി​​​​യെ പോ​​​​ര്‍​ച്ചു​​​​ഗ​​​​ലി​​​​ലെ ബി​​​​യ​​​​ര്‍ ക​​​​ട​​​​യു​​​​ട​​​​മ​​​​യ്ക്കു വി​​​​റ്റ​​​​താ​​​​യി പ​​​​രാ​​​​തി.പൂ​​​​ന​​​​യി​​​​ലെ വി​​​​ദേ​​​​ശ റി​​​​ക്രൂ​​​​ട്ടിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് നാ​​​​ഗ്പു​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 28കാ​​​​രി​​​​യെ വ​​​​ഞ്ചി​​​​ച്ച​​​​ത്. പോ​​​​ര്‍​ച്ചു​​​​ഗ​​​​ലി​​​​ലെ​​​​ത്തി​​​​യ യു​​​​വ​​​​തി​​​​യു​​​​ടെ പാ​​​​സ്പോ​​​​ര്‍​ട്ട് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യെ​​​​ന്നും പ​​​​രാ​​​​തി​​​​യു​​​​ണ്ട്.യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള വീ​​​​സ​​​​യ്ക്കും മ​​​​റ്റു രേ​​​​ഖ​​​​ക​​​​ള്‍​ക്കു​​​​മു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ളെ​​​​ന്ന പേ​​​​രി​​​​ല്‍ പ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ യു​​​​വ​​​​തി​​​​യി​​​​ല്‍​നി​​​​ന്ന് 11 ല​​​​ക്ഷം രൂ​​​​പ കൈ​​​​ക്ക​​​​ലാ​​​​ക്കി.

🔹 മ​​​​ല​​​​യാ​​​​ളി വൈ​​​​ദി​​​​ക​​​വി​​​​ദ്യാ​​​​ര്‍​ഥി ഓ​​​​സ്ട്രി​​​​യ​​​​യി​​​​ല്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചു.പെ​​​​രു​​​​മ്പ​​​​ല്ലൂ​​​​ര്‍ പൊ​​​​തൂ​​​​ര്‍ ഷാ​​​​ജ​​​​ന്‍ മാ​​​​ത്യു-​​​​റെ​​​​ജി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ക മ​​​​ക​​​​ന്‍ ബ്ര​​​​ദ​​​​ര്‍ മാ​​​​ത്യൂ​​​​സ് പൊ​​​​തൂ​​​​രാ(33)​​​​ണ് ലി​​​​ന്‍​സി​​​​ല്‍ ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച​​​​ത്. ജ​​​​ര്‍​മ​​​​നി​​​​യി​​​​ല്‍ വൈ​​​​ദി​​​​ക​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.വൈ​​​​ദി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഓ​​​​സ്ട്രി​​​​യ​​​യി​​​​ലെ ലി​​​​ന്‍​സി​​​​ലെ പ​​​ള്ളി​​​യി​​​​ല്‍ പി​​​​ആ​​​​ര്‍​ഒ​​​​യാ​​​​യി ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തു വ​​​​രി​​​​കെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ള്‍. അ​​​മ്മ റെ​​​​ജി കാ​​​​ല​​​​ടി ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ ചി​​​​റ്റൂ​​​​പ​​​​റ​​​​മ്പി​​​​ല്‍ കു​​​​ടും​​​​ബാം​​​​ഗം.

🔹ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​യു​ള്ള സ്ത്രീ​യെ​ന്ന ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് ഇ​നി ഇ​ന്ത്യ​യു​ടെ രേ​ണു ധ​രി​യാ​ലി​ന്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി സ്വ​ദേ​ശി​യാ​യ രേ​ണു​വി​ന്‍റെ മു​ടി​യു​ടെ നീ​ളം 271.50 സെ​ന്‍റി​മീ​റ്റ​റാ​ണ് (എ​ട്ട​ടി പ​ത്തി​ഞ്ച്).257.33 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മു​ടി​യു​ള്ള യു​ക്രെ​യ്ൻ സ്വ​ദേ​ശി​നി അ​ലി​യ നാ​സി​റോ​വ​യെ മ​റി​ക​ട​ന്നാ​ണ് രേ​ണു​വി​ന്‍റെ നേ​ട്ടം. 2015 മു​ത​ൽ ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി രേ​ണു മു​ടി വെ​ട്ടി​യി​ട്ടി​ല്ല. ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​നാ​യ റോ​ബ​ർ​ട്ട് വാ​ഡ്‌​ലോ​യു​ടെ ഉ​യ​ര​ത്തി​ന് (272 സെ​ന്‍റി​മീ​റ്റ​ർ) തൊ​ട്ടു​താ​ഴെ​യാ​ണ് രേ​ണു​വി​ന്‍റെ മു​ടി​യു​ടെ നീ​ളം.

🔹രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​താ​യും അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​യോ​ധ്യ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് ഗ്രോ​വ​ർ അ​റി​യി​ച്ചു.

🔹പ്രാ​​​ദേ​​​ശി​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ ഡേ​​​വി​​​ഡ് ഡി​​​സൂ​​​സ (ഡേ​​​വി​​​ഡ് ഡാ​​​ലി​​​യ -55) വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ഉ​​​ഡു​​​പ്പി ജി​​​ല്ല​​​യി​​​ലെ മു​​​ദ​​​ര​​​ങ്ങാ​​​ടി സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ പ​​​ള്ളി​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ച് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​ണ്ടു​​പേ​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​രെ ഉ​​​ഡു​​​പ്പി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. രാ​​​ജു(42), അ​​​ജ​​​യ് ര​​​സ്തോ​​​ഗി (23), ജി​​​യാ​​​വു​​​ൽ ഷെ​​​യ്ഖ് (38) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

🔹ഈ ​​ജ​​നു​​വ​​രി​​മു​​ത​​ൽ ​ഇ​​​തു​​​വ​​​രെ കാ​​​ന​​​ഡയി​​​ൽ നി​​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു തി​​രി​​ച്ച​​യ​​ച്ച​​ത് 3323 ഇ​​​ന്ത്യ​​​ക്കാ​​രെ.കാ​​​ന​​​ഡ ബോ​​​ർ​​​ഡ​​​ർ സ​​​ർ​​​വീ​​​സ​​​സ് ഏ​​​ജ​​​ൻ​​​സി​​യു​​ടെ ക​​ണ​​ക്കു​​ക​​ള​​നു​​സ​​രി​​ച്ച് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം​​ മൊ​​ത്തം 3779 ഇ​​​ന്ത്യ​​​ക്കാ​​​രെ​​യാ​​ണ് ഇ​​ന്ത്യ​​യി​​ലേ​​ക്ക് അ​​യ​​ച്ച​​ത്.മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കാ​​​ന​​​ഡ​​​യി​​​ൽനി​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ടു​​​ക​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത് മെ​​ക്സി​​ക്കോ​​യി​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ, 2026-ൽ ​​​ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ മു​​​ന്നി​​​ലു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, നി​​​ല​​​വി​​​ൽ കാ​​​ന​​​ഡ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​രി​​​ൽ മു​​​ന്നി​​​ലു​​​ള്ള​​​ത് ഇ​​​ന്ത്യ​​​ക്കാ​​രാ​​ണ്.കു​​​ടി​​​യേ​​​റ്റ നി​​​യ​​​മ​​​ങ്ങ​​​ൾ കാ​​​ന​​​ഡ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​ന്ത്യ​​ക്കാ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള ന​​​ട​​​പ​​​ടി.

🔹ക​​​​​​ടു​​​​​​ത്ത സാ​​​​​​മ്പ​​​​​​ത്തി​​​​​​കത​​​​​​ക​​​​​​ർ​​​​​​ച്ച അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പാക്കിസ്ഥാനിൽ പെ​​​​​​ട്രോ​​​​​​ളി​​​​​​യം ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ല​​​​​​യും നി​​​​​​കു​​​​​​തി​​​​​​യും കു​​​​​​ത്ത​​​​​​നേ കൂ​​​​​​ട്ടി​​​​​​യ​​​​​​തി​​​​​​ൽ ജ​​​​​​ന​​​​​​രോ​​​​​​ഷം ആ​​​​​​ളി​​​​​​ക്ക​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ്. ജ​​​​​​മാ​​​​​​ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി ത​​​​​​ല​​​​​​വ​​​​​​ൻ ഹാ​​​​​​ഫി​​​​​​സ് ന​​​​​​യീ​​​​​​മു​​​​​​ർ റ​​​​​​ഹ്‌​​​​​​മാ​​​​​​ന്‍റെ ആ​​​​​​ഹ്വാ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ആ​​​​​​രം​​​​​​ഭി​​​​​​ച്ച പ്ര​​​​​​ക്ഷോ​​​​​​ഭം രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം വ്യാ​​​​​​പി​​​​​​ച്ചു.

🔹ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്‍റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

🔹യൂ​ജി​ന്‍ (യു​എ​സ്എ): ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ഭൂ​പ​ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി ആ​ശി​ഷ് യാ​ദ​വ്. അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് പു​രു​ഷ ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ ആ​ശി​ഷ് യാ​ദ​വ് ഇ​ന്ത്യ​ക്കാ​യി വെ​ള്ളി സ്വ​ന്ത​മാ​ക്കി. ലോ​ക അ​ണ്ട​ര്‍ 20 ജാ​വ​ലിൻ‍ ത്രോ​യി​ല്‍ വെ​ള്ളി നേ​ടു​ന്ന ര​ണ്ടാ​മ​തു മാ​ത്രം ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ആ​ശി​ഷ്.
2016ല്‍ ​നീ​ര​ജ് ചോ​പ്ര​യാ​ണ് അ​ണ്ട​ര്‍ 20 ജാ​വ​ലി​നി​ല്‍ ആ​ദ്യ​മാ​യി മെ​ഡ​ല്‍ നേ​ടി​യ​ത്. അ​ന്ന് അ​ണ്ട​ര്‍ 20 ലോ​ക റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ നീ​ര​ജ്, പി​ന്നീ​ട് ഇ​ന്ത്യ​ക്കാ​യി 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍​ണ​വും 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.
നീ​ര​ജി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി പ​ത്തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​ണ്ട​ര്‍ 20 ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​ര​നാ​യ ആ​ശി​ഷ്; ഇ​ന്ത്യ​യു​ടെ ര​ണ്ടാം റോ​ക്ക​റ്റ്.

🔹യൂ​ജി​ന്‍ (യു​എ​സ്എ): അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് വ​നി​താ ഹൈ​ജം​പി​ൽ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യു​ടെ പൂ​ജ ഇ​ന്നു ക​ള​ത്തി​ല്‍.യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ല്‍ 1.79 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് പൂ​ജ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗ്രൂ​പ്പ് എ​യി​ല്‍ അ​ഞ്ച് താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് 1.79 ക്ലി​യ​ര്‍ ചെ​യ്ത​ത്. ഗ്രൂ​പ്പ് ബി​യി​ല്‍​നി​ന്ന് ഒ​മ്പ​തും.പൂ​ജ 1.76 മീ​റ്റ​ര്‍ മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 1.76, 1.79 മീ​റ്റ​റു​ക​ള്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ ക്ലി​യ​ര്‍ ചെ​യ്ത് പൂ​ജ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

🔹ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്രം ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ൽ ‘ബ്ലാ​ക്കി​ൽ’ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സൂ​പ്പ​ർ താ​രം അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടീ​സ​റി​ൽ മു​ഖം വ്യ​ക്ത​മാ​ക്കാ​തെ ക​റു​ത്ത വ​സ്‌​ത്ര​മ​ണി​ഞ്ഞ് കൈ​യി​ൽ തോ​ക്കു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നെ കാ​ണാം.
എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് – അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം.അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് വ​ർ​മ്മ​യും, അ​ഭി​രാ​മി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.
ഗാ​ന​ങ്ങ​ൾ – ഷി​ബു ച​ക്ര​വ​ർ​ത്തി, സം​ഗീ​തം – ജോ ​ഡാ​നി​യേ​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ജി​ബാ​ൽ, ഛായാ​ഗ്ര​ഹ​ണം – പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് – മ​നോ​ജ് ക​ണ്ണോ​ത്ത്. ക​ലാ​സം​വി​ധാ​നം – സാ​ബു റാം.

🔹ആ​ർ​ഷം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ മ​ധു​മൊ​ഴി സി​നി​മ സെ​പ്റ്റം​മ്പ​റോ​ടു കൂ​ടി തി​യേ​റ്റ​റു​ക​ളി​ൽ. വി​ക്ര​മ​ൻ ന​മ്പൂ​തി​രി ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച്, ര​വി പ​ർ​ണ​ശാ​ല തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ത​യാ​റാ​ക്കി​യ ചി​ത്ര​ത്തി​ൽ ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ളാ​ണ് വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.വ​യ​നാ​ട്ടി​ലെ വ​ള്ളി​യൂ​ർ​ക്കാ​വ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. വ​യ​നാ​ട്ടി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി​ട്ടാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.ക്യാ​മ​റ: ര​ഞ്ജി​ത്ത് ഓം​കാ​ർ, ആ​ർ​ട്ട്: ഹ​രി പെ​രി​ങ്ങ​മ​ല, മേ​ക്ക​പ്പ്: സി​നി​ലാ​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: കി​ച്ചൂ സു​ദ​ർ​ശ​ൻ, മ്യൂ​സി​ക്: അ​നു പ്ര​വീ​ൺ, പാ​ടി​യ​ത്: കു​മാ​ര​പു​രം ശ്രീ​കു​മാ​ർ, അ​നു പ്ര​വീ​ൺ, മീ​നു നാ​രാ​യ​ണ​ൻ. ലി​റി​ക്ക്സ്: ജി​ജി ക​ലാ​മ​ന്ദി​ർ.അ​ഭി​ന​യി​ച്ച​വ​ർ, സേ​തു​സാ​ഗ​ർ, അ​പ​ർ​ണ ര​മേ​ശ്, ക​ലേ​ഷ് കൊ​ല്ലം, പ്ര​തീ​ഷ്‌ സൂ​ര്യ, ഇ​ന്ദു ച​ന്ദ്ര. ബി​ജു ക​ലാ​വേ​ദി, അ​തി​ഥി, പ​ര​മേ​ശ്വ​ര​ൻ കു​ഴി​യാ​ത്തി, പാ​റ​ശാ​ല വി​ജ​യ​ൻ, ആ​ന​ന്ദ്, ആ​ർ​ച്ച, അ​രു​ൺ​നാ​ഥ് പാ​ലോ​ട്, ശി​വ​മു​ര​ളി, അ​നി​ൽ വ​ർ​ഗീ​സ്, 30 ഓ​ളം ആ​ദി​വാ​സി​ക​ളും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

💦 ഗുരുജിയുടെ വാക്കുകൾ
        *****************************

ആരിൽ നിന്നും ഏറെ പ്രതീക്ഷിക്കരുത്, അളവിൽ കൂടുതൽ പരിഗണന പ്രതീക്ഷിച്ച് ലഭിക്കാതെ വരുമ്പോഴുള്ള ദുഃഖം വലുതായിരിക്കും. ഒരു പ്രലോഭനത്തെയും ആർക്കും നിരോധിക്കാനാകില്ല… നേരിടാനും തരണം ചെയ്യാനും മാത്രമേ കഴിയൂ, അതിനാൽ മനസ്സുറപ്പോടെ എന്തും നേരിടുക

ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യങ്ങൾ
            ********************************************************************

ഓഗസ്റ്റ് 9

•ക്വിറ്റ് ഇന്ത്യ ദിനം (ഓഗസ്റ്റ് ക്രാന്തി ദിനം):ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഏടുകളിൽ ഒന്നാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.1942 ഓഗസ്റ്റ് 8-ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് മഹാത്മാഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or Die) എന്ന ആഹ്വാനത്തോടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.പ്രസ്ഥാനത്തിന്റെ ഔദ്യോഗിക തുടക്കവും പ്രമുഖ നേതാക്കളുടെ അറസ്റ്റും നടന്നത് ഓഗസ്റ്റ് 9-ന് ആയതിനാൽ, ഈ ദിവസം രാജ്യവ്യാപകമായി ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്യുന്നു.

•നാഗസാക്കി ദിനം (Nagasaki Day):ലോകത്തിന് ആണവായുധങ്ങളുടെ ഭീകരത ഓർമ്മിപ്പിക്കുന്ന ഒരു കറുത്ത ദിനമാണിത്.രണ്ടാം ലോകമഹായുദ്ധകാലത്ത്, 1945 ഓഗസ്റ്റ് 6-ലെ ഹിരോഷിമ ആക്രമണത്തിന് കൃത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 9-ന് അമേരിക്ക ജപ്പാനിലെ നാഗസാക്കി നഗരത്തിൽ രണ്ടാമത്തെ ആറ്റോമിക് ബോംബായ ‘ഫാറ്റ് മാൻ’ (Fat Man) വർഷിച്ചു.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളെ ഓർമ്മിക്കുന്നതിനും, ആഗോള സമാധാനവും ആണവ നിരോധനവും മുൻനിർത്തിയും നാഗസാക്കി ദിനം ലോകമെമ്പാടും ആചരിക്കുന്നു.

•അന്താരാഷ്ട്ര തദ്ദേശജനതാ ദിനം (International Day of the World’s Indigenous Peoples):ലോകമെമ്പാടുമുള്ള ഗോത്രവർഗ്ഗക്കാരുടെയും തദ്ദേശീയ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ (UN) പ്രഖ്യാപിച്ച ദിനമാണിത്.തദ്ദേശീയ ജനതയുടെ സംസ്കാരം, ഭാഷ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിൽ അവർ നൽകുന്ന സംഭാവനകളെ ആദരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കേരളത്തിലും ഈ ദിവസം ഔദ്യോഗികമായി തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്.

•ദേശീയ പുസ്തകപ്രേമി ദിനം (National Book Lovers Day):വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളോടുള്ള സ്നേഹം പങ്കുവെക്കുന്നതിനുമായി പ്രധാനമായും ഈ ദിവസം പുസ്തകപ്രേമി ദിനമായി ആചരിക്കുന്നു.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ