“നീ എവിടെ ആയാലും..
നീ സ്നേഹിക്കുന്നവർ..
നിന്നെയും
സ്നേഹിയ്ക്കട്ടെ…”
‘നീ തന്നെ ജീവിതം സന്ധ്യേ…
നീ തന്നെ മരണവും സന്ധ്യേ…
നീ തന്നെയിരുളുന്നു…
നീ തന്നെ മറയുന്നു…
നീ തന്നെ നീ തന്നെ സന്ധ്യേ…’
ചൊല്ലിത്തീരുന്നതിനു മുൻപ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന ചാരുതയാർന്ന സാഹിത്യത്തിന് അയ്യപ്പപ്പണിക്കരുടെ കവിതകൾ ഉദാഹരണങ്ങളാണ്..!!
സമകാലിക ജീവിതാവസ്ഥകളുടെ സംഘർഷവും സമസ്യകളും കൊത്തിയുടച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്… അയ്യപ്പപ്പണിക്കരുടെ കവിതകൾ മലയാളത്തിന് നൽകിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്…
മരണഭീതിയും ദുരന്തബോധവും ജീവിതരതിയും അസ്തിത്വസന്ദേഹങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന, ആധുനികതയുടെ ഭാവമേഖലകൾ അനാവരണം ചെയ്ത ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാൻഡിന്റെ വിവർത്തനമായിരുന്നു അയ്യപ്പപ്പണിക്കർ ആധുനികതയ്ക്കും മലയാളകവിതയ്ക്കും നൽകിയ ആദ്യ സംഭാവന. പിന്നീട് കുരുക്ഷേത്രവും ആധുനികതയുടെ പാത പിന്തുടർന്നു..!!
ലേഖനങ്ങളിലൂടെയും കാർട്ടൂൺകവിതകളിലൂടെയും ഈ കവി നിരന്തരം ആധുനികതയുടെ വക്താവാകുകയും അതിനെ പിന്തുടർന്നുവന്ന ഉത്തരാധുനികതയെ പരിചയപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു… കാലത്തിനോടൊപ്പം നടന്നതിനൊപ്പം മലയാള കവിതയെ ഭാവിയിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്തു അയ്യപ്പപ്പണിക്കർ…
പോസ്റ്റ് മോഡേണിസം എന്ന വാക്ക് ലോകസാഹിത്യത്തിൽ ഉപയോഗിക്കുന്നതുമുമ്പുതന്നെ പണിക്കർ മലയാളത്തിൽ
ഉത്തരാധുനികത കൊണ്ടുവന്നു..!!
ഗോത്രയാനം, പൂക്കാതിരിക്കാൻ എനിക്കാവില്ല, ജീബാനന്ദദാസ്, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ, കാർട്ടൂൺ കഥകളും മഹാരാജ കഥകളും, പൂച്ചയും ഷേക്സ്പിയറും എന്നിവയാണ് പ്രധാന കൃതികൾ…!!
2006 ഓഗസ്റ്റ് 23-ന് അദ്ദേഹം അന്തരിച്ചു…📚



