കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് പേര് ചികില്‍സ തേടി.
താമരശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
ഇന്നലെയായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഒരേ ഡ്രസ് കോഡില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികള്‍ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ പറയുന്നു. തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് മുഖത്ത് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
താമരശ്ശേരി പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.



