Saturday, August 22, 2026
Homeഅമേരിക്കകിരൺ ഈശോ ജോർജ് (35) ന്യൂയോർക്കിൽ അന്തരിച്ചു

കിരൺ ഈശോ ജോർജ് (35) ന്യൂയോർക്കിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.

പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്.

പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും അമ്മയ്ക്കും സഹോദരിക്കും കരുത്തും താങ്ങുമായി നിന്ന കിരൺ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സ്നേഹപൂർവമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും സൗഹൃദവും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സിൽ എന്നും നിലനിൽക്കും.

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം രാവിലെ 10:00 മണിക്ക് Park Funeral Chapels-ൽ നടക്കും. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തും.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ