Tuesday, August 18, 2026
Homeകേരളംഗൂഗിള്‍ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകര്‍ത്തു; യുവാവ് അറസ്റ്റില്‍.

ഗൂഗിള്‍ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകര്‍ത്തു; യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: ബസില്‍ ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ്‌റ് സംവിധാനമായ ഗൂഗിള്‍ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാനൂര്‍ വൈദ്യര്‍ പീടികയില്‍ തട്ടില്‍പ്പാറ ഹൗസില്‍ രമീഷാണ് കണ്ടക്ടറെ ആക്രമിച്ചത്. ഇയാളെ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ്-പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സണ്‍ സ്റ്റാര്‍ ബസിലെ കണ്ടക്ടര്‍ തൃക്കണ്ണാപുരത്തെ വി വി രാഘവനാണ്(68)മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റ കണ്ടക്ടര്‍ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലില്‍ വച്ചായിരുന്നു സംഭവം. ബസില്‍ ഗൂഗിള്‍ പേ സൗകര്യം ലഭ്യമല്ലെന്ന് കണ്ടക്ടര്‍ രാഘവന്‍ അറിയിച്ചതോടെ യാത്രക്കാരനായ യുവാവ് അക്രമാസക്തനാവുകയും കണ്ടക്ടറുടെ മുഖത്തേക്ക് ഇടിച്ച് മൂക്ക് തകര്‍ക്കുകയുമായിരുന്നു.

തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു. കൂത്തുപറമ്പ് പോലിസ് സ്ഥലത്തെത്തിയാണ് യുവാവിനെ പിടികൂടിയത്. പ്രതിയായ യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ