കതിരവനെയൊന്നു കാണുവാനായ്
കരിമിഴിയങ്ങു തുറന്നിതവൾ
കവിളിണയങ്ങു ചുവന്നിടുന്നു
കാതോർത്തങ്ങനെ നിന്നിടുന്നു.
കതിരൊന്നു വന്നു തഴുകിടുമ്പോൾ
ഇതളുകളങ്ങു വിടർന്നിടുന്നു
മിഴി നീട്ടിയങ്ങനെ നോക്കിടുന്നു
മൃദുമന്ദഹാസം പൊഴിച്ചിടുന്നു.
എത്തിനോക്കുന്നു കിഴക്കുദിക്കിലേ
ക്കെത്രയോ നേരമായാ പെൺകൊടി
ഇത്തിരി
വെട്ടമതേൽക്കാതെയെങ്ങനെ
പൊട്ടി വിടർന്നിടുമിന്നു ഞാനും
മുത്തൊളിപ്പല്ലതു കാട്ടിയതങ്ങനെ.
എത്തിടുമാ കിരണങ്ങളെ
എത്രയോ നേരമായ് കാത്തു നില്പൂ
എത്തുവാനങ്ങു താമസമോ
മഞ്ജുളമാകും രൂപത്തിലങ്ങനെ
കൊഞ്ചിനീ മൊഴിയുന്നതെന്തിതു
എത്തിടുമെൻ നേർക്കു നിൻ
മുഖമങ്ങനെയൊട്ടതാഴിയിലേക്കു
മറയും വരെ.
ഇത്രമേലങ്ങു സ്നേഹമിതെന്നോടു
തോന്നുവാനൊട്ടു കാരമെന്തെന്നു
ചൊല്ക നീ
മറ്റു പൂക്കളങ്ങാരുമിതുപോലെ
മത്സരിക്കുന്നതില്ലെന്നെ കാണുവാൻ.



