Wednesday, August 19, 2026
Homeകേരളംയുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കടകൾ ഇടിച്ചുതകർത്തു; അപകടം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ.

യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കടകൾ ഇടിച്ചുതകർത്തു; അപകടം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ.

കുട്ടനാട്: ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എ. സി റോഡിൽ മാമ്പുക്കഴക്കരി ജംഗ്ക്ഷനിലെ കടകൾ ഇടിച്ചുതകർത്തു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ കെ. ജെ തോമസിന്റെ ബേക്കറിയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാമ്പുഴക്കരി വെൻപഴശ്ശേരി രാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണ്ണമായും തകർന്നത്. കഴിഞ്ഞരാത്രി 11.30ഓടെയായിരുന്നു അപകടം. മുട്ടാർ സ്വദേശികളായ ആഷിക്ക്, ജെ. തോമസ് എന്നിവരാണ് കാറിലുണ്ടായിരുന്നതെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.

ഇവർ കഴിഞ്ഞ രാത്രി രാമങ്കരിയിലെ ക്നനായ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. മാമ്പുഴക്കരി ജംഗ്ക്ഷനിൽവച്ച് നിയന്ത്രണം വിട്ട കാർ ഇടതുവശത്തെ ഫുഡ്പാത്തിലൂടെ കയറി സമീപത്തെ ബേക്കറി കടയും പെട്ടിക്കടയും തകർത്ത ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.യുവാക്കളിലൊരാൾക്ക് താടിയെല്ലിന് സാരമായി പരുക്കേറ്റെന്നാണ് വിവരം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതുസമയവും ഏറെ തിരക്കുള്ള ഇവിടെ അപകടം രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ