Tuesday, August 18, 2026
Homeഅമേരിക്കഹോളിവുഡ് താരം ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു

ഹോളിവുഡ് താരം ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു

-പി പി ചെറിയാൻ

ഹോളിവുഡ്: ഹോളിവുഡ് ടെലിവിഷൻ പരമ്പരകളായ ‘ഹീറോസ്’, ‘നാഷ്‌വിൽ’ എന്നിവയിലൂടെ ശ്രദ്ധേയയായ പ്രശസ്ത താരം ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു. താൽക്കാലികമായി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ ബോധരഹിതയായി കണ്ടെത്തിയതിനെ തുടർന്ന് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസും കോറോണർ ഓഫീസും അറിയിച്ചു. മരണകാരണം വ്യക്തമാകാൻ കൂടുതൽ പരിശോധനാഫലങ്ങൾ വരേണ്ടതുണ്ട്.

കുട്ടിക്കാലം മുതൽ അഭിനയരംഗത്തുള്ള ഹെയ്ഡൻ, സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ‘നാഷ്‌വിൽ’ എന്ന പരമ്പരയിലെ അഭിനയത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും പരിസ്ഥിതി ക്യാമ്പയിനുകളിലും അവർ സജീവമായി പങ്കെടുത്തിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവർത്തകരും ഹെയ്ഡന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ