കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി (55) ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകും. നാളെ രാവിലെ 11ന് കൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ നേതാവായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തു.കേന്ദ്ര മന്ത്രി അമിത് ഷാ യോഗത്തിൽ പങ്കെടുത്തു.
2021-ൽ. നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു, ഇത്തവണ മമതയുടെ തട്ടകമായ ഭവാനിപ്പൂരിലും അവരെ മുട്ടുകുത്തിച്ചു. സുവേന്ദുവിൻ്റെ സംഘടനാപാടവവും മേദിനിപ്പൂർ മേഖലയിലെ സ്വാധീനവുമാണ് ബി.ജെ.പിയെ ഭരണത്തിലേക്ക് നയിച്ചത്. 2021-ൽ 77 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 206 സീറ്റുകളിലേക്ക് കുതിച്ചു കയറിയപ്പോൾ, 213 സീറ്റുകളുണ്ടായിരുന്ന തൃണമൂല് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. വോട്ട് വിഹിതത്തിൽ ബി.ജെ.പി 45.85 വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ തൃണമൂലിൻ്റേത് 40.8 ശതമാനമായി കുറഞ്ഞു.



