കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ സംവിധാനങ്ങൾ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോൾഡൻ അവർ കഴിഞ്ഞാൽ കടലിക്കിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രയാസമുണ്ടാകും. നാലുവർഷമായിട്ടും കടലിൽ കാണാതായി കണ്ടെത്താൻ കഴിയാത്തവരുണ്ടെന്നും മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അപര്യാപ്തത ഉണ്ടായ സ്ഥലങ്ങളിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കണ്ടെത്താനുള്ളത്. നേവി സംഘവും കോസ്റ്റ് ഗാർഡിനുമൊപ്പം മത്സ്യത്തൊഴിലാളികളും തിരിച്ചിലിന്റെ ഭാഗമാണ്. മുതലപ്പൊഴിയിൽ പരിശോധനയ്ക്കായി നേവിയുടെ ഐഎൻഎസ് കൽപ്പേനിയും എത്തയിരുന്നു. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.
ജൂലൈ 31 പുലർച്ചയുണ്ടായ ശക്തമായ തിരയിലും കാറ്റിലും ആണ് വള്ളം മറിഞ്ഞ് ഷിജിനെ കാണാതാകുന്നത്. കോസ്റ്റ്ഗാർഡിന്റെ രണ്ട് ഡോണിയർ ചെറുവിമാനങ്ങളും ചേതക്ക് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തിയിരുന്നു.



