Monday, August 17, 2026
Homeഅമേരിക്കയുഎസ്എസ് എബ്രഹാം ലിങ്കനിൽ കടുത്ത മാനസിക പ്രതിസന്ധി; നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്.

യുഎസ്എസ് എബ്രഹാം ലിങ്കനിൽ കടുത്ത മാനസിക പ്രതിസന്ധി; നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്.

വാഷിങ്ടൻ: പശ്ചിമേഷ്യയിൽ നീണ്ട നാളുകളായി തുടരുന്ന യുഎസിന്റെ ആണവ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കനിൽ’ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ.

സുദീർഘമായ വിന്യാസവും ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളും കാരണം നാവികർ കപ്പലിൽനിന്ന് ചാടാൻ ശ്രമിച്ചതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാഹചര്യം രൂക്ഷമായതോടെ, പകരക്കാരനായി ‘യുഎസ്എസ് ജോർജ് വാഷിങടൻ’ എന്ന വിമാനവാഹിനിക്കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ യുഎസ് നാവികസേന തീരുമാനിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യാത്രയാണിതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ജീവനക്കാരുടെ ആശങ്കകളാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ നവംബറിൽ പസഫിക് മേഖലയിലെ സേവനത്തിനായി പുറപ്പെട്ട കപ്പൽ, ഫെബ്രുവരിയിൽ ഇറാനുമായുള്ള സംഘർഷാവസ്ഥയെത്തുടർന്നാണ് പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിട്ടത്.തുറമുഖങ്ങളിൽ അടുപ്പിക്കാതെ കടലിൽ 250 ദിവസത്തിലധികം പിന്നിട്ട കപ്പലിൽ ശുചിമുറികളുടെ തകരാർ, ചൂടുവെള്ളത്തിന്റെ ലഭ്യതയില്ലായ്മ, ഭക്ഷ്യക്ഷാമം തുടങ്ങിയ കടുത്ത പ്രതിസന്ധികളുണ്ടെന്ന് നാവികരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കി.

അഞ്ചായിരത്തോളം ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്ന കപ്പലിലെ മാനസികാരോഗ്യ പ്രതിസന്ധികളെ യുഎസ് നാവികസേന ഔദ്യോഗികമായി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ