കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസുകാരൻ ബിലാലിൻ്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട സൗത്ത് സ്വദേശി നൗഷാദിൻ്റെ മകനായ ബിലാലിനെ ശനിയാഴ്ച വൈകിട്ടാണ് കാണാതായത്.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബിലാൽ. കന്നേറ്റി കായലിന് സമീപത്തുനിന്നും കുട്ടിയുടെ സൈക്കിളും ജേഴ്സിയും കണ്ടെത്തിയതോടെ കായലിലും പരിസരത്തും തെരച്ചിൽ ശക്തമായിരുന്നു. എൻ ഡി ആർ എഫിൻ്റെ നേതൃത്വത്തിൽ തെരച്ചിലിനൊടുവിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് ബിലാലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കളിക്കാനായി കൂട്ടുകാരനൊപ്പം വീട്ടിൽ നിന്ന് കളിക്കാൻ പോയതായിരുന്നു ബിലാൽ. സന്ധ്യ കഴിഞ്ഞിട്ടും ബിലാൽ തിരിച്ചെത്തിയതോടെ കുടുംബാംഗങ്ങൾ തിരഞ്ഞിറങ്ങി. കായൽക്കരയിൽ ബിലാലിൻറെ സൈക്കിളും ജഴ്സിയും കണ്ടെത്തിയതോടെ ബിലാലും സുഹൃത്തുമായി സൈക്കിളിൽ പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കായലിൽ വീണിട്ടുണ്ടാകാമെന്ന് സംശയം തോന്നിയതിനെ തുടർന്ന് എൻഡിആർഎഫും ഫയർഫോഴ്സും കനേറ്റി കായലിൽ തിരച്ചിൽ ആരംഭിച്ചു. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.



