Monday, August 17, 2026
Homeകേരളംപിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍; മന്ത്രി കെ എം ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍; മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍ പരാമര്‍ശം ആവര്‍ത്തിച്ച് മന്ത്രി കെ എം ഷാജി. അറബിക്കടലിന് അപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. ഒരു ഉത്തരവാദിത്തമേറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാന്‍ ആവില്ലെന്നും പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ സൂചിപ്പിച്ച് കെ എം ഷാജി വ്യക്തമാക്കി.

പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയണമെന്നത്് ഞാന്‍ പറഞ്ഞ രാഷ്ട്രീയമാണ്. ഞാന്‍ പറഞ്ഞ രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. അധികാരത്തില്‍ വന്നത് കൊണ്ട് അത് അറബിക്കടലില്‍ അല്ല. അതിന് അപ്പുറത്ത് വെറൊരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ അവിടേയ്ക്ക് വലിച്ചെറിയേണ്ടതാണ്. ഇതില്‍ എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ അത് മാറ്റാന്‍ പോകുന്ന ആളുമല്ല. പക്ഷേ നിങ്ങള്‍ മനസിലാക്കേണ്ടത്, ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ക്ക്് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല.’ കെ എം ഷാജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ