കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കുടവട്ടൂർ ബിബിൻ, നെടുമൺകാവ് സ്വദേശി അനന്ദു അഭിലാഷ്, കരീപ്ര സ്വദേശി അതുൽകൃഷ്ണൻ നന്ദ എന്നിവരാണ് പിടിയിലായത്.
ഓണവിപണി ലക്ഷ്യമിട്ടാണ് പ്രതികൾ രാസലഹരി എത്തിച്ചത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. ബസ് മാർഗം ബിബിൻ കൊട്ടാരക്കരയിൽ എത്തിച്ചു. ഇയാളെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയതായിരുന്നു മറ്റു രണ്ടുപേർ. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.



