Friday, August 14, 2026
Homeകായികംകോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ലോങ്ങ് ജംപിലും പുരുഷന്‍മാരുടെ പാര അത്ലറ്റിക്സിൽ 100 മീറ്ററിലും വെള്ളിമടൽ നേടിയ ശ്രീശങ്കർ മുരളി ,മുഹമ്മദ് ബാസിൽ എന്നിവർക്ക് 20 ലക്ഷം രൂപ നൽകാൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. 12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കും.

കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4×400 മീറ്റർ മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് അഞ്ച് ലക്ഷം വീതവും നൽകും. ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്‍റെയും പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികം നൽകും. കായികമന്ത്രി ഒ.ജെ ജനീഷാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ സർക്കാർ നൽകിയതിനെക്കാൾ 10 ലക്ഷം രൂപ വർദ്ധിപ്പിച്ചാണ് ഇത്തവണ കായികതാരങ്ങൾക്ക് സമ്മാനത്തുക നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ