കടത്തനാട് റിസർച്ച് സെൻറർ വടകര, പ്രാദേശിക ചരിത്ര പുസ്തകങ്ങൾക്ക് ഏർപ്പെടുത്തിയ ചരിത്ര പ്രതിഭ പുരസ്കാരം 2026.പ്രമുഖ പ്രാദേശിക ചരിത്രകാരനും ചരിത്രാധ്യാപകനുമായ ശ്രീ.അശോകൻ ചേമഞ്ചേരി യ്ക്ക ലഭിച്ചു. “പോർളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്:എന്ന കൃതിക്കാണ് അവാർഡ്.
കടത്തനാട് റിസർച്ച് സെന്റർ വടകരയും ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷൻ മാഹിയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ദേശീയ – പ്രാദേശിക ചരിത്ര സെമിനാറിൽ വെച്ചാണ് ആദരവും പുരസ്ക്കാര സമർപ്പണവും നടത്തിയത്.ഒപ്പം ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷൻ മാഹിയുടെ സർട്ടിഫിക്കറ്റും സമർപ്പിക്കുകയുണ്ടായി.
യോഗത്തിൽ ശ്രീ.ടി.കെ. ഭാസ്ക്കരൻ (പ്രസിഡണ്ട് കടത്തനാട് റിസർച്ച് സെന്റർ )അധ്യക്ഷം വഹിച്ചു. ഡോക്ടർ സിജേഷ് കെ.( അസി.പ്രൊഫസർ ചരിത്ര വിഭാഗം ഗവ: കോളേജ് മടപ്പള്ളി ) ഉദ്ഘാടനം ചെയ്തു. ശീ. വി.ടി. മുരളി പുരസ്ക്കാര സമർപ്പണം നടത്തി. ശ്രീ.ആദിൽ കെ. നേരത്തെ സ്വാഗതം പറഞ്ഞു



