Saturday, August 15, 2026
Homeഇന്ത്യ2047-ൽ രാജ്യം വികസിത ഭാരതം ആകും'; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി.

2047-ൽ രാജ്യം വികസിത ഭാരതം ആകും’; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി.

ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു.

140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങൾ കാണണം. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കു വൻ വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യയുടെ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വര്‍ഷത്തില്‍ പ്രതിരോധ ഉല്‍പ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈല്‍ഫോണ്‍ നിര്‍മാണം, റയില്‍വേ കോച്ചുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റല്‍ ഇടപാടുകളിലെല്ലാം വന്‍ വളര്‍ച്ചയുണ്ടായെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരതം എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാകണമെന്ന് പ്രധാമന്ത്രി പറഞ്ഞു. ഒന്നുമില്ലായ്മ എന്നതില്‍നിന്ന് വികസനത്തേലേക്ക് രാജ്യം മാറുന്നു.മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ ജീവിക്കേണ്ട സാഹചര്യമില്ല. സ്വയം പര്യാപ്തത ഉറപ്പാക്കണം.നമ്മുടെ കഴിവില്‍ വിശ്വസിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സെമികണ്ടക്ടർ നിർമാണത്തിൽ ഇന്ത്യ വലിയ കുതിപ്പ് നടത്തുകയാണ്.വരാൻ പോകുന്ന എട്ട് വർഷം കൊണ്ട് കൂടുതൽ സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കും. കഴിഞ്ഞ 12 വര്‍ഷത്തില്‍ ചരിത്രപരമായ വളര്‍ച്ചയാണ് രാജ്യത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.

ഊര്‍ജരംഗത്ത് ആഗോള തലത്തില്‍ വെല്ലുവിളികളുണ്ട്. ഊര്‍ജസുരക്ഷ രാജ്യവികസനത്തിന് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2047 മുതല്‍ 100 ജിഗാവാട്ട് ആണവ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.പുതിയ 5 ആണവ റിയാക്ടറുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെക്കുറിച്ചും ചിന്തകള്‍ നടക്കുന്നുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി മാത്രമല്ല.

രാജ്യത്തെ ആഴക്കടലിലില്‍ ഉല്‍പ്പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കുന്നു. പുതിയ പര്യവേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ