Friday, August 14, 2026
Homeഅമേരിക്കഅമേരിക്കയിൽ ഒരേ ദിവസം മൂന്ന് വധശിക്ഷകൾ നടപ്പാക്കാൻ ഒരുങ്ങുന്നു; 16 വർഷത്തിനിടെ ആദ്യം

അമേരിക്കയിൽ ഒരേ ദിവസം മൂന്ന് വധശിക്ഷകൾ നടപ്പാക്കാൻ ഒരുങ്ങുന്നു; 16 വർഷത്തിനിടെ ആദ്യം

-പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

അലബാമ ഓഗസ്റ് 13 നു മാരകമായ വിഷം ഇഞ്ചക്ഷൻ വഴി കൊടുക്കാൻ പദ്ധതിയിടുകയാണ് 5 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.

2003-ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് (Carlos Cuesta-Rodriguez) വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് (clemency) വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1985-ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും.

2010-ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ