Thursday, August 13, 2026
Homeഇന്ത്യനീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സിബിഐ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സിബിഐ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സിബിഐ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെ തിരഞ്ഞെടുക്കാൻ വ്യക്തമായ മാനദണ്ഡങ്ങളിൽ. നിയമനം നടക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ പരിചയ ശിപാശയിൽ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വിഷയ വിദഗ്ധരുടെ നിയമനത്തിന് രേഖാമൂലമുള്ള നടപടിക്രമങ്ങളോ നിയമന ഉത്തരവോ ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്കും വിവരണത്തിനും മതിയായ നിരീക്ഷണവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്

പുനെയിലെ കെമിസ്ട്രി അധ്യാപികയുടെ ശിപാർശയിൽ40ലധികം പേരെയാണ് നിയമിച്ചത്. സുഹൃത്തുക്കളെയും പരിചയക്കാരെയും പാനലിൽ ഉൾപ്പെടുത്തി. പാനലിലെ ഫിസിക്സ് വിദഗ്ധനാണ് സിബിഐയ്ക്ക് നിർണ്ണായക മൊഴി നൽകിയത്.

നേരത്തെ, നീറ്റ് ചോദ്യപേപ്പർ ചോർന്നത് എൻടിഎ ഓഫീസിലെ കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്ന് എന്ന് കണ്ടെത്തി. എൻടിഎയിലെ വിഷയ വിദഗ്ധർ ചെറിയ കടലാസിലും കാണാതെ പഠിച്ചു ചോദ്യങ്ങൾ ചോർത്തി. സിബിഐ ഡൽഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തിയത്. എൻടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്നാണ് നീറ്റ് ചോദ്യങ്ങൾ ചോർന്നത്. ഉദ്യോഗസ്ഥരുടെ ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

എൻടിഎയിലെ മൂന്ന് വിഷയ വിദഗ്ദരായ മനീഷ മന്ധാരെ, പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, മനീഷ ഹവൽദാർആധാര ചോദ്യങ്ങൾ ചോർച്ച നടത്തിയത്  തുണ്ട് കടലാസുകളില്‍ എഴുതിയും, കാണാതെ പഠിച്ചും, എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയുമാണ് ഇവര്‍ ചോദ്യങ്ങള്‍ ഒളിച്ചുകടത്തിയത്. ഏകദേശം 147 സെറ്റുകളാണ് ഇതുപോലെ കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.സി. മൂന്ന് വിഷയ വിദഗ്ധർ ഉൾപ്പെട്ട 13 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ