Thursday, August 13, 2026
Homeഅമേരിക്കകൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു: നിരവധി പേർ കുടുങ്ങി കിടക്കുന്നു

കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു: നിരവധി പേർ കുടുങ്ങി കിടക്കുന്നു

ബൊഗോട്ട: കൊളംബിയയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. ഏഴുപതോളം ആളുകൾക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. നൂറ് കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച പുലര്ച്ചെയാണ് കൊളംബിയയില് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അയൽ രാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നായിരുന്നു ഭൂചലനമുണ്ടായത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായുള്ള സാൻ ഹോസ് ഡെൽ പാൽമർ എന്ന സ്ഥലമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തുടനീളം ഭൂകമ്പത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനമുണ്ടായതിനെ തുടർന്ന് ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ആളുകളുടെ കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. ആളുകൾ പരിഭ്രാന്തരായി ഓടുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. കിലോമീറ്ററുകൾ ചൂറ്റലവിലുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങൾ തകർത്തുവീണു.

കാലി, അർമേനിയ, പെരെയ്‌ര, മെഡലിന് തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്ക് വില്ലകൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ കാലിയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായത്

കൊളംബിയയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചു. പെരെയ്‌ര, മാനിസെൽസ്, അർമേനിയ, കാർടഗോ, ബോണവെൻ്റുറ എന്നീ വിമാനത്താവളങ്ങൾ വൈദ്യ-സർക്കാർ സംവിധാനങ്ങൾക്കായി മാത്രമായിരിക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കുകയാണെന്ന് കൊളംബിയൻ സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. സാഹചര്യം നിരീക്ഷിക്കുന്നതിനുള്ള സഹായത്തിനായി തയ്യാറെടുക്കുന്നതായും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ