Thursday, August 13, 2026
Homeകേരളംപ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി

പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി

കാസർഗോഡ് : പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി. കാസർഗോഡ് പൂച്ചക്കാട് കിഴക്കേക്കര സ്വദേശി പി അനുശ്രീ (25), പ്രതിശ്രുത കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ(27) ജീവനൊടുക്കിയത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്.

ഡിസംബർ 26 ന് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കർണാടകയിലെ ഹുൻസൂരിൽ എസ്ബിഐയിൽ ജോലി ചെയ്തു വരികയായിരുന്നു അനുശ്രീ. കർണാടകയിലെ താമസസ്ഥലത്താണ് യുവതി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഡിയോ കോള് വിളിച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനായ അമൽ ജീവനൊടുക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അനുശ്രീയുടെ മൃതദേഹം സംസ്കരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ