Sunday, August 9, 2026
Homeകായികംബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ റയല്‍ മാഡ്രിഡില്‍ പുതിയ കരാർ ഒപ്പിട്ടു.

ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ റയല്‍ മാഡ്രിഡില്‍ പുതിയ കരാർ ഒപ്പിട്ടു.

ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ റയല്‍ മാഡ്രിഡില്‍ പുതിയ കരാർ ഒപ്പിട്ടു. താരം പ്രീമിയർ ലീഗ് ക്ലബായ ആഴ്സനലിലേക്ക് ചേക്കേറുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു താരം റയല്‍ മാഡ്രിഡുമായി പുതിയ കരാറില്‍ ഒപ്പുവെച്ചത്.

ആറു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2032 ജൂണ്‍ 30 വരെ വിനീഷ്യസ് റയല്‍ മാഡ്രിഡില്‍ തുടരും. ഇത് താരത്തിന് ക്ലബ്ബില്‍ ദീർഘകാലം തുടരാൻ അവസരമൊരുക്കും. ‘റയല്‍ മാഡ്രിഡും വിനീഷ്യസ് ജൂനിയറും തമ്മില്‍ കരാർ നീട്ടാൻ ധാരണയായി.

ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളായി വിനീഷ്യസ് മാറിയിരിക്കുന്നു,’ റയല്‍ മാഡ്രിഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കരാർ പുതുക്കാനുള്ള റയലിന്റെ ആദ്യ ശ്രമങ്ങളെ വിനീഷ്യസ് നിരസിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ആഴ്സണലിലേക്ക് മാറുക അല്ലെങ്കില്‍ റയലില്‍ തന്നെ തുടരുക എന്നീ രണ്ട് വഴികളാണ് താരത്തിന് മുന്നില്‍ ഉണ്ടായിരുന്നത്.

ഒടുവില്‍ സ്പാനിഷ് വമ്പന്മാർക്കൊപ്പം തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. 2018ല്‍ ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയില്‍ നിന്നാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിലെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ