Sunday, August 9, 2026
Homeഅമേരിക്കമോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു: ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

മോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു: ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

കൊച്ചി: മോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലെത്തി. എന്നാൽ മോഹൻലാലിന് വിസ കിട്ടാത്തതിനാൽ ഷോ മാറ്റിവെയ്ക്കുകയായിരുന്നു.

സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എൻ്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ് വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ

വളരെ സങ്കടകരമായ അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്നുള്ള അഭിനേതാവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ ഷോ ചെയ്തിരിക്കുക ഞാനാവും. ഏറ്റവും നല്ല കോൺസെപ്റ്റുമായാണ് നിങ്ങളുടെ അടുത്തേയ്ക്ക് ഞാൻ എത്താൻ ശ്രമിച്ചത്. കെ എസ് ചിത്ര അടക്കം എൻ്റെ കൂടെയുള്ള എല്ലാവരും അവിയെയുണ്ട്. എന്തു കൊണ്ടാണെന്ന് അറിയില്ല. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. എൻ്റെ വിസ എനിക്ക് കിട്ടിയില്ല. എങ്ങനെയാണ് അത് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എൻ്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു. ഡ്രെൈവ് ചെയ്തും അല്ലാതെയും ഷോ കാണാൻ അവിടെയെത്തിയ എല്ലാവരോടും ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമചോദിക്കുന്നു. ഇതേ ടീമുമായി ഞങ്ങൾ മടങ്ങി വരുമെന്നും ​ഗംഭീരമായ ഒരു ഷോ ചെയ്യുമെന്നും ഞാൻ വാക്ക് തരികയാണ്. ഡേറ്റ് എനിക്ക് അറിയില്ല. ആളുകളുടെ സൗകര്യം അനുസരിച്ചായിരിക്കും അത്. ഓരോരുത്തരോടും ഞാൻ ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു. ഞാൻ നിസ്സഹായനാണ്. എൻ്റെ ക്ഷാമപണം സ്വീകരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ