Saturday, August 8, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | ഓഗസ്റ്റ് 08 | ശനി ✍️ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | ഓഗസ്റ്റ് 08 | ശനി ✍️ കപിൽ ശങ്കർ

🔹കാ​ല​വ​ര്‍​ഷം ക​ന​ത്തു പെ​യ്യു​മ്പോ​ള്‍ ജി​ല്ല​യി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഗു​രു​ത​ര അ​പാ​ക​ത​യെ​ന്ന് ആ​രോ​പ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് പ്ര​ശ്‌​ന​മെ​ന്നാ​ണ് ആക്ഷേപം. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ ജി​ല്ല​യു​ടെ വിവിധ ഭാ​ഗ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യം കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

🔹കു​തി​രാ​ൻ തു​ര​ങ്ക പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് മ​ന്ത്രി​ത​ല സം​ഘ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​മാ​യി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്, കെ. ​രാ​ജ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തു​ര​ങ്ക​പാ​ത​യു​ടെ തൃ​ശൂ​ർ – പാ​ല​ക്കാ​ട് ക​വാ​ട​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

🔹വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം കോ​ട​തി​യി​ലും. ക്വാ​ലാ​ലം​പു​രി​ൽ​നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​ന്ന ബാ​റ്റി​ക് എ​യ​ർ​ലൈ​ൻ​സി​ൽ അ​തി​ക്ര​മം കാ​ണി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി ജം​ഷീ​റി​നെ (34) അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ വ​ച്ച് ജം​ഷീ​ർ ജാ​മ്യ പേ​പ്പ​റു​ക​ൾ വ​ലി​ച്ചു​കീ​റി​യെ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും പ​രി​ഭ്രാ​ന്ത്രി സൃ​ഷ്‌​ടി​ച്ച ഇ​യാ​ളെ പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് പി​ടി​ച്ചു​മാ​റ്റി. അ​തേ​സ​മ​യം യു​വാ​വി​ന് ഗു​രു​ത​ര മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണു പോ​ലീ​സ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

🔹 ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ നെ​യ്യ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം. നെ​യ്യ് ക്ര​മ​ക്കേ​ടി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. വി​ഷ​യം ബോ​ർ​ഡ് യോ​ഗം പ​രി​ശോ​ധി​ച്ചു. പു​റ​ത്തു നി​ന്ന് നെ​യ്യ് വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു.

🔹മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഏ​ഴു​പേ​ർ ചേ​ർ​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്‌​ട്ര സാം​ഗ്ളി സ്വ​ദേ​ശി രാ​ജി​വ് നേ​താ​ജി മോ​റ (35) യെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ്നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​യാ​ന​യി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ക​ണ്ണൂ​ർ കൊ​റ്റാ​ളി സ്വ​ദേ​ശി സു​നീ​ഷ്, മേ​ലെ ചൊ​വ്വ സ്വ​ദേ​ശി പ്ര​സൂ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ണ്ണൂ​ർ ക​ണ്ണോ​ത്തും​ചാ​ലി​ൽ ന​ട​ത്തു​ന്ന സു​പ്രീം ട്രേ​ഡേ​ഴ്സി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജീ​വ്.

🔹പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. തലശ്ശേരി ചി​റ​ക്ക​ര മാ​ഹി​ന​ലി സാ​ഹി​ബ് റോ​ഡി​ലെ ശ​ബാ​ന മ​ൻ​സി​ലി​ൽ റൈ​ഹാ​ൻ ബി​ൻ അ​മീ​ർ (15) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​എ​സ്പി ഓ​ഫീ​സി​ലെ എ​സ്ഐ അ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ണ്ണൂ​ർ ജെം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

🔹സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ഓ​​​ണ​​​പ്പ​​​രീ​​​ക്ഷ​​​യ്ക്ക് മാ​​​റ്റ​​​മി​​​ല്ല. ഈ ​​​മാ​​​സം 13ന് ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് 20 ന് ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ക്വാ​​​ളി​​​റ്റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ്രോ​​​ഗ്രാം (ക്യു​​​ഐ​​​പി) യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.21 ന് ​​​ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​യ്ക്കും. ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​രേ ദി​​​വ​​​സം വ​​​രു​​​ന്ന​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലെ ടൈം​​​ടേ​​​ബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളിലും കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​യി​​​ലും മാ​​​റ്റ​​​മി​​​ല്ല.

🔹ക​​​ണ്ണൂ​​​ര്‍ ചെ​​​റു​​​പു​​​ഴ​​​യി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍പ്പെ​​​ട്ട​​​യാ​​​ളെ സ്വ​​​ന്തം ജീ​​​വ​​​ന്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​മം സ്വ​​​ദേ​​​ശി ആ​​​ര്‍. രാ​​​ജേ​​​ഷി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ​​​ല്യൂ​​​ട്ട്.ധീ​​​ര​​​നാ​​​യ രാ​​​ജേ​​​ഷി​​​നെ സ​​​ല്യൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്രാ​​​ര്‍ഥ​​​ന​​​യി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യി ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ സ്വ​​​ന്തം ര​​​ക്ഷാ​​​ജാ​​​ക്ക​​​റ്റ് അ​​​ഴി​​​ച്ചു​​​കൊ​​​ടു​​​ത്ത് സ്വ​​​യം മ​​​ര​​​ണം പു​​​ല്‍കി​​​യ രാ​​​ജേ​​​ഷി​​​ന്‍റെ ത്യാ​​​ഗം അ​​​ത്യു​​​ന്ന​​​ത​​​വും അ​​​തു​​​ല്യ​​​വു​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

🔹മ​ദ്യ​പി​ച്ച് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

🔹പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ പു​തി​യ പോ​സ്റ്റു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. മു​ട്ടി​ന് താ​ഴെ വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും ത​ന്നെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് ഈ ​സി​സ്റ്റ​മാ​ണെ​ന്നും പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു. വെ​റും നാ​ല് കേ​സ് മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന ത​ന്നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ തീ​വ്ര​വാ​ദി​യാ​ക്കി മാ​റ്റി.ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ലാ​ക്കി​യ​പ്പോ​ൾ ജീ​വി​തം താ​റു​മാ​റാ​യ ആ​ളാ​ണ് താ​ൻ. മാ​ന​സി​ക രോ​ഗ​ത്തി​ലോ മ​ദ്യ​ല​ഹ​രി​യി​ലോ അ​ല്ല, പൂ​ർ​ണ​ബോ​ധ​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ല​ട​ച്ച കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണം. ച​ത്താ​ലും ഭ​യ​പ്പാ​ടി​ല്ലെ​ന്നും മു​ട്ടി​ന് വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

🔹നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

🔹തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സം​ഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.

🔹 ക​​​​ർ​​​​ണാ​​​​ട​​​​ക ലെ​​​​ജി​​​​സ്ലേ​​​​റ്റീ​​​​വ് കൗ​​​​ൺ​​​​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബ​​​​സ​​​​വ‌​​​​രാ​​​​ജ് ഹൊ​​​​റാ​​​​ട്ടി രാ​​​​ജി​​​​വ​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു രാ​​​​ജി.രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ ബി.​​​​കെ. ഹ​​​​രി​​​​പ്ര​​​​സാ​​​​ദു​​​​മാ​​​​യി ഹൊ​​​​റാ​​​​ട്ടി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. താ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ആ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​വാ​​​​യ ഹൊ​​​​റാ​​​​ട്ടി പ​​​​റ​​​​ഞ്ഞു.എന്നാൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ത​​​​നി​​​​ക്കു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മ്മ​​​​തി​​​​ച്ചു. രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹൊ​​​റാ​​​ട്ടി​​​ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സ് നീ​​​ക്ക​​​മാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ സ​​​ലിം അ​​​ഹ​​​മ്മ​​​ദി​​​നെ പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.

🔹മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ദ​ഗ്ധ സ​മി​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ടി.​കെ. ശി​വ​രാ​ജ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൽ ഉ​ന്ന​ത പ​ദ​വി സ്വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് സ​മ​ഗ്ര ഡാം ​സു​ര​ക്ഷാ നി​ർ​ണ​യ​സ​മി​തി (സി​ഡി​എ​സ്ഇ) വി​ദ​ഗ്ധ അം​ഗ​മാ​യാ​ണ് ശി​വ​രാ​ജ​ന് നി​യ​മ​നം.

🔹ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധമാ​​​ർ​​​ച്ചി​​​നി​​​ടെ ഓ​​​ൾ ഇ​​​ന്ത്യ സ്റ്റു​​​ഡ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​സ) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​ഹ ബോ​​​റ​​​യ്ക്കു നേ​​​രേ മ​​​ഷി​​​യേ​​​റ്.ഇ​​​ട​​​തു​​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ഐ​​​സ, എ​​​ഐ​​​എ​​​സ്എ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ച് ബി​​​ർ​​​സ ചൗ​​​ക്കി​​​ന് സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണം. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രു യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

🔹പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​സാ​മി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​മ്ജ​ദ് ഹു​സൈ​ൻ ല​സ്ക​ർ (20), സ​ദ്ദാം ഹു​സൈ​ൻ ല​സ്ക​ർ (23), റി​ങ്കു ദാ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

🔹 ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി ജി​ല്ല​യി​ൽ കു​ടും​ബ​വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ച പ​തി​നേ​ഴു​കാ​രി​യെ പി​താ​വ് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ രാ​ജേ​ഷ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ചാ​ണ​ക വ​റ​ട്ടി​ക​ൾ വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ഷ് യാ​ദ​വും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. വാ​ക്കു​ത​ർ​ക്കം പി​ന്നീ​ട് പ​ര​സ്യ​മാ​യ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.
സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​പ്പോ​ൾ വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നാ​യി രാ​ജേ​ഷി​ന്‍റെ മ​ക​ൾ ഇ​ട​പെ​ട്ടു. പ്ര​കോ​പി​ത​നാ​യ പ്ര​തി മ​ക​ളെ ത​ള്ളി​യി​ടു​ക​യും, തു​ട​ർ​ന്ന് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ടി​ക്ക​ഷ്ണം കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.

🔹സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. ക​മ​ൽ സിം​ഗ് (62) ആ​ണ് ഭാ​ര്യ കോ​മ​ളി (50)​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി ഷാ​ധ​ര​യി​ലെ ഗ​ഗ​ൻ വി​ഹാ​റി​ലാ​ണ് സം​ഭ​വം.ബാ​ൽക്ക​ണി​യി​ൽ തു​ണി ഉ​ണ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കോ​മ​ളി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ൽ ക​മ​ൽ വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. കോ​മ​ള്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ട് അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടി. തു​ട​ർ​ന്ന് മു​ടി​യി​ൽ പി​ടി​ച്ച് സ്വീ​ക​ര​ണ​മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​വ​ന്ന ക​മ​ൽ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

🔹21.06 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശി​ലെ ശാ​ജാ​പൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജ​ഗ​ദീ​ഷ് കു​മാ​ർ മാ​ൽ​വി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്വാ​ളി​യോ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.അ​ശോ​കി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത 50 ല​ക്ഷം രൂ​പ മാ​ൽ​വി​യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.

🔹ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ വീ​ട്ടു​കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി മോ​ഷ​ണം. സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ബ​ൽ​വ​ന്ത് സിം​ഗ് വാ​ലി​യ​യു​ടെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യെ​ത്തി​യ നാ​ലം​ഗ മു​ഖം​മൂ​ടി സം​ഘം പ​ണ​വും സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​റും ഉ​ൾ​പ്പെ​ടെ 3.15 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ക​വ​ർ​ന്നു.

🔹പൊ​തു​വ​ഴി​യി​ൽ കാ​ർ നി​ർ​ത്തി​യി​ട്ട് ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യും എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ത്തു പേ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ബോ​റി​വ​ലി​യി​ലെ ഗൊ​രാ​യ് 2 മേ​ഖ​ല​യി​ൽ റോ​ഡി​നു ന​ടു​വി​ലാ​ണ് യു​വാ​ക്ക​ളു​ടെ സം​ഘം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

🔹തു​ട​ർ​ച്ച​യാ​യ പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം ജോ​ൺ ടേ​ണ​ർ വി​ര​മി​ച്ചു. ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2024-ൽ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ര​ണ്ട് ‌ടി20, ​ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന് ടീ​മി​ൽ​നി​ന്നു പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നി​രു​ന്നു.അ​തി​നു​ശേ​ഷ​വും പ​രി​ക്കു​ക​ൾ വേ​ട്ട​യാ​ടി​യ​തോ​ടെ ക്രി​ക്ക​റ്റ് തു​ട​ർ​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​നി​ച്ച ടേ​ണ​ർ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. 2025 ജൂ​ണി​നു ശേ​ഷം താ​രം ഒ​രു ഫോ​ർ​മാ​റ്റി​ലും ക​ളി​ച്ചി​ട്ടി​ല്ല.

🔹ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ഏ​ക വാം ​അ​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ടീം ​ഇ​ന്ത്യ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യി ക​ളം​വി​ട്ടു. ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക ഇ​ല​വ​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍.ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക ഇ​ല​വ​ന്‍ ആ​ദ്യ​ദി​നം മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 363 റ​ണ്‍​സ് നേ​ടി. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക​ര​യ്ക്കി​രു​ന്ന​പ്പോ​ള്‍, കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്.

🔹മാ​സ​ങ്ങ​ളാ​യി ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഒ​രു ച​ല​ച്ചി​ത്ര​മാ​ണ് “തു​ട​ക്കം”. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യു​ടെ ആ​ദ്യ ച​ല​ച്ചി​ത്രം, 2018 എ​ന്ന മെ​ഗാ​ഹി​റ്റി​ന് ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വാ​നോ​ളം പ്ര​തീ​ക്ഷ​ക​ളു​മാ​യാ​ണ് ആ​ദ്യ​ദി​വ​സം പ്രേ​ക്ഷ​ക​ർ തി​യേ​റ്റ​റി​ലേ​യ്ക്കെ​ത്തി​യ​ത്. ഒ​റ്റ വാ​ക്യ​ത്തി​ൽ പ​റ​ഞ്ഞാ​ൽ സി​നി​മ ഒ​രു ഘ​ട്ട​ത്തി​ലും കാ​ഴ്ച​ക്കാ​രെ ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, വ്യ​ത്യ​സ്ത​മാ​യൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി ച​ല​ച്ചി​ത്രം മാ​റു​ക​യും ചെ​യ്യു​ന്നു.കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ര​ണ്ടു ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പ്രീ​തി മു​കു​ന്ദ​ൻ നാ​യി​യാ​യ “ബ്ലാ​സ്റ്റ്” എ​ന്ന ത​മി​ഴ് സി​നി​മ​യും സാ​മ​ന്ത നാ​യി​ക​യാ​യ “മാ ​ഇ​ണ്ടി ബ​ങ്കാ​രം” എ​ന്ന തെ​ലു​ങ്ക് സി​നി​മ​യും. ഈ ​നി​ര​യി​ലേ​യ്ക്ക് ചേ​ർ​ത്തു വ​യ്ക്കാ​വു​ന്ന ഒ​രു മ​ല​യാ​ളം സി​നി​മ​യാ​ണ് “തു​ട​ക്കം”.ദു​ർ​ബ്ബ​ല​രെ​ന്ന് പൊ​തു​വെ ചു​റ്റു​വ​ട്ട​ത്തു​ള്ള​വ​രോ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളോ ക​രു​തു​ന്ന സ്‌​ത്രീ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ഈ ​മൂ​ന്ന് ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ക​ഥ​യു​ടെ ഗ​തി​മാ​റ്റു​ന്ന​ത്. സ്‌​ത്രീ​ക​ളെ ഇ​ര​ക​ളും അ​ബ​ല​ക​ളു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഭൂ​രി​പ​ക്ഷം ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ തി​ക​ച്ചും വി​പ​രീ​ത​മാ​യ പ്ര​തി​ച്ഛാ​യ​യി​ൽ എ​ത്തു​ന്ന ഇ​ത്ത​രം നാ​യി​കാ വേ​ഷ​ങ്ങ​ൾ എ​ക്കാ​ല​വും സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ക​ഥ​യു​ടെ പു​തു​മ​യും സം​വി​ധാ​ന മി​ക​വും അ​വി​ടെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.ത​മി​ഴ്, തെ​ലു​ങ്ക് ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ അ​മാ​നു​ഷി​ക ഛായ​യു​ള്ള നാ​യി​കാ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​യി തു​ട​ക്ക​ത്തി​ലെ നാ​യി​ക​യാ​യ മീ​നു അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. അ​തി​നാ​ൽ ത​ന്നെ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​ത്ത​നെ ഉ​യ​രു​ന്ന ഇ​ന്ന​ത്തെ പ​ശ്ചാ​ത്ത​ല​ത്തി​ൽ “തു​ട​ക്കം” ഒ​രു മോ​ട്ടി​വേ​ഷ​ണ​ൽ മൂ​വി കൂ​ടി​യാ​വു​ക​യാ​ണ്.വെ​റു​മൊ​രു ത്രി​ല്ല​ർ എ​ന്ന​തി​ന​പ്പു​റം, സ​മൂ​ഹ​ത്തി​ന്, പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും മി​ക​ച്ചൊ​രു സ​ന്ദേ​ശം​കൂ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്‍റെ​യും ര​ച​യി​താ​ക്ക​ളു​ടെ​യും വി​ജ​യ​മാ​ണ്. ത​ന്‍റെ ആ​ദ്യ​ത്തെ ച​ല​ച്ചി​ത്രം ത​ന്നെ ഇ​ത്ത​ര​ത്തി​ൽ മൂ​ല്യ​മു​ള്ള ഒ​രു സൃ​ഷ്‌​ടി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ൽ വി​സ്‌​മ​യ​യ്ക്കും അ​ഭി​മാ​നി​ക്കാം. അ​തി​നു​മ​പ്പു​റം, ത​നി​ക്ക് ല​ഭി​ച്ച ആ​ദ്യ നാ​യി​കാ വേ​ഷ​ത്തെ ത​ൻ​മ​യ​ത്വ​ത്തോ​ടെ ഗം​ഭീ​ര​മാ​ക്കാ​ൻ വി​സ്മ​യ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​നി​ൽ നോ​വും, അ​ഭി​മാ​ന​വും, ആ​വേ​ശ​വും നി​റ​യ്ക്കു​ന്ന അ​ഭി​ന​യ – പ്ര​ക​ട​ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ല​തു​ണ്ട്.

💦 ഗുരുജിയുടെ വാക്കുകൾ
        *****************************

തളരുമ്പോൾ താങ്ങായും, കരയുമ്പോൾ സാന്ത്വനമായും, വേദനയിൽ കൂടെപ്പിറപ്പായും, വിജയങ്ങളിൽ പ്രചോദനമായും, തോൽവികളിൽ ആശ്വാസമായും മാറുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.

ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യങ്ങൾ
            ********************************************************************

ഓഗസ്റ്റ് 8

•ക്വിറ്റ് ഇന്ത്യ സമര ദിനം (August Kranti Din)ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചത് 1942 ഓഗസ്റ്റ് 8-നാണ്. മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം) നടന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ മഹാത്മാഗാന്ധിയാണ് ഈ സമരത്തിന് ആഹ്വാനം ചെയ്തത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സമരത്തിലാണ് ഗാന്ധിജി തന്റെ വിഖ്യാതമായ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) എന്ന മുദ്രാവാക്യം രാജ്യത്തിന് നൽകിയത്.

•അന്താരാഷ്ട്ര പൂച്ച ദിനം (International Cat Day)മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ (IFAW) 2002 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 8 അന്താരാഷ്ട്ര പൂച്ച ദിനമായി ആചരിക്കുന്നു. പൂച്ചകളുടെ സംരക്ഷണം, അവയുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനാണ് ഈ ദിവസം വിഭാവനം ചെയ്തിരിക്കുന്നത്.

•ആസിയാൻ ദിനം (ASEAN Day)തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ (ASEAN – Association of Southeast Asian Nations) രൂപീകൃതമായത് 1967 ഓഗസ്റ്റ് 8-നാണ്. ബാങ്കോക്ക് പ്രഖ്യാപനത്തിലൂടെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്.

•ലോക വയോജന ദിനംകേരളത്തിലെ ചില പൊതുവിജ്ഞാന രേഖകൾ പ്രകാരം ഓഗസ്റ്റ് 8 ലോക വയോജന ദിനമായി അടയാളപ്പെടുത്തിയിട്ടുണ്ട്. (എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അന്താരാഷ്ട്ര വയോജന ദിനം ഒക്ടോബർ 1 ആണ്).

•ലോക രതിമൂർച്ഛ ദിനം (World Orgasm Day)സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ലൈംഗികാരോഗ്യത്തിലെ ലിംഗ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമായി ഓഗസ്റ്റ് 8 അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി ആചരിച്ചുവരുന്നു. ബ്രസീലിലാണ് ഈ ദിനാചരണം ആദ്യമായി ആരംഭിച്ചത്.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ