Saturday, May 30, 2026
HomeUncategorizedകോഴിക്കോട് പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ്‌ തടസ്സപ്പെടുത്തിയ...

കോഴിക്കോട് പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ്‌ തടസ്സപ്പെടുത്തിയ 57 സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് പി മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ സി.പി.ഐ.എം നേതാക്കൾ 57 പേർക്കെതിരെ കേസ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി മെഹബൂബ്, പി. മോഹനൻ മാസ്റ്റർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് എന്നിവരെയുൾപ്പടെ പ്രതികളാക്കി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാണ് കേസ്.പി.എ. മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ ഐ ഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.

പൊതുറോഡിൽ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും മാർഗ്ഗം തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആർ.സ്ഥലത്ത് പൊലീസുമായി ബലപ്രയോഗം നടത്തിയെന്നും പരാതിയുണ്ട്. ബി എൻ എസ് 189/2, 189/3, 191/2, 190, 285 എന്നീ വകുപ്പുകൾ ചേർത്താണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മാസപ്പടി കേസിൽ അന്വേഷണം വേഗത്തിലാക്കുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഇന്നലെ നടത്തിയ റെയ്ഡിൽ വീണ.ടി യുടെ മൊബൈൽ ഫോൺ ഈ ഡി പിടിച്ചെടുത്തിരുന്നു. കോടതിയുടെ അനുമതിയോടെ ഇത് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകും. കൂടുതൽ രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. വീണയുടെ സ്വത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സി എം ആർ എല്ലിൽ നിന്ന് ലഭിച്ച രണ്ടുകോടി 78 ലക്ഷം രൂപ പ്രൊസീഡ് ഓഫ് ക്രൈമിൻ്റെ ഭാഗമാണ്. ഇത് എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്തണമെന്നും ഈ ഡി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com