Thursday, June 18, 2026
HomeUncategorized'അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പി': സ്വകാര്യ ബസ് നിറയെ യാത്രക്കാരുമായി മദ്യപിച്ചു സർവീസ് നടത്തിയ ഡ്രൈവർ അറസ്റ്റിൽ

‘അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പി’: സ്വകാര്യ ബസ് നിറയെ യാത്രക്കാരുമായി മദ്യപിച്ചു സർവീസ് നടത്തിയ ഡ്രൈവർ അറസ്റ്റിൽ

മദ്യപിച്ച് അമിതവേഗതയിൽ യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ കോട്ടക്കൽ പോലീസ് പിന്തുടർന്ന് പിടികൂടി. കോട്ടക്കൽ – പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൂപ്പർ കിങ്’ ബസ്സിലെ ഡ്രൈവറും കോട്ടക്കൽ പുത്തൂർ സ്വദേശിയുമായ 60 വയസുകാരനായ അബ്ദുൽ നാസർ ആണ് അറസ്റ്റിലായത്.

ഇയാളുടെ അരയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. ​നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബസ്സിനെ പിന്തുടരുകയും തടഞ്ഞുനിർത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ വലിയ അളവിൽ മദ്യപിച്ചതായി തെളിഞ്ഞു.

പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു റോഡപകടമാണ് ഒഴിവായത്. ​അപകടകരമായ രീതിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റിലായ ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും കോട്ടക്കൽ പോലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com