മലപ്പുറം കൊണ്ടോട്ടിയിൽ കടല തൊണ്ടയിൽ കുടുങ്ങി കുന്നുംപുറം സ്വദേശി മുനീറിൻ്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചർ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അതിലെ കടലിലെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങൽ ജുമാ മസ്ജിദിൽ ഖബറടക്കി.



