Thursday, August 6, 2026
Homeകേരളം'ലാബ് ഓൺ വീൽസ്' പദ്ധതിക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു.

‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതി തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, ത്രീഡി ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.

നഗര, ഗ്രാമ, തീരദേശ, ആദിവാസി, മലനിര, മറ്റ് വിദൂര മേഖലകൾ ഉൾപ്പെടെ കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും ലാബ് ഓൺ വീൽസ് എത്തും. എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പഠനാനുഭവവും ഉറപ്പാക്കുക, സാങ്കേതിക മേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

സ്ഥാന സർക്കാരും അസാപ് കേരളയും ഇൻഫോസിസും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളിലേക്കുള്ള സമതുലിതമായ പ്രവേശനം ഉറപ്പാക്കുകയും ഡിജിറ്റൽ നൈപുണ്യം, നവീന ചിന്ത, പ്രശ്‌നപരിഹാരശേഷി എന്നിവ വളർത്തുകയും ചെയ്യും. വിജ്ഞാനാധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഭാവി തൊഴിൽശക്തിയെ വാർത്തെടുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതിയാണിത്.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, അസാപ് കേരള ചീഫ് ഫിനാൻസ് ഓഫീസർ പ്രീതി ലിയാനോൾഡ്, അസാപ് കേരള ട്രെയിനിംഗ് വിഭാഗം മേധാവി ലൈജു ഐ പി, ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ടി ചിത്ര, ഇൻഫോസിസ് പ്രതിനിധികളായ സുനിൽ ജോസ്, സന്തോഷ് ആനന്തപുര എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ