ഇടുക്കി : ഇടുക്കി കട്ടപ്പനയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ജെറിൻ (36) ആണ് മരിച്ചത്. കുട്ടിക്കാനം മലയോര പാതയിൽ നാലാമയിൽ ഏറുമ്പടത്തിനു സമീപമാണ് സംഭവം.
അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് നാലുപേർക്ക് പരിക്കേറ്റു. അജിൻ (36), ദിവ്യ ജ്യോതി (29), നവ്യ (26), ഒപ്പം മൂന്നു വയസ്സ് പ്രായമുള്ള കുട്ടി എന്നിവരാണ് പരിക്കേറ്റ മറ്റ് യാത്രക്കാർ. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളെ പീരുമേട് താലൂക്ക് ആശുപത്രിയിലും, രണ്ടുപേരെ കോട്ടയം സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി മാറ്റിയത്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.



