Friday, August 7, 2026
Homeകേരളം'അനാവശ്യമായി എ ഐ എടുത്ത് ഉപയോഗിച്ചാൽ നല്ല പണി കിട്ടും': സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബാധകമായ...

‘അനാവശ്യമായി എ ഐ എടുത്ത് ഉപയോഗിച്ചാൽ നല്ല പണി കിട്ടും’: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബാധകമായ ഐടി ചട്ടങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബാധകമായ ഐടി ചട്ടങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സർക്കാർ അല്ലെങ്കിൽ കോടതിയുടെ നിർദ്ദേശം ലഭിച്ചാൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉടൻ നീക്കം ചെയ്യണം.

സമയപരിധി ഏകദേശം 36 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി. അതീവ ഗൗരവമുള്ള കേസുകളിലെ ഉള്ളടക്കം രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. നഗ്നദൃശ്യങ്ങൾ, ഡീപ്ഫേക്ക് ഉള്ളടക്കം എന്നിവയിൽ നടപടി രണ്ട് മണിക്കൂറിനകമുണ്ടാകണം. കൂടാതെ AI ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, ടെക്സ്റ്റ് എന്നിവ വ്യക്തമായി ലേബൽ ചെയ്യുന്നതും നിർബന്ധമാക്കി.

എഐ ഉപയോഗിച്ച് നിർമ്മിച്ച കണ്ടൻ്റുകൾ കൃത്യമായി എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തുമെന്നും ട്രേസബിൾ മെറ്റാഡാറ്റ ലഭ്യമാക്കണമെന്നുമാണ് നിർദ്ദേശം. നഗ്നത, മോർഫിങ്, വ്യാജ ചിത്രങ്ങൾ തുടങ്ങിയ പരാതികളിൽ അതിവേഗം നടപടി വേണമെന്ന് പലരും ദീര്‌ഘമായി ആവശ്യപ്പെടുന്നു. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളിൽ 36 മണിക്കൂറുകൾക്കകം തീർപ്പുണ്ടാകണം. മുമ്പ് ഇത് 72 മണിക്കൂറുകളായിരുന്നു.

ഇന്ത്യൻ നിയമങ്ങൾ പ്രകാരം കുറ്റകരമായ തരത്തിൽ എഐ ചിത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശമുണ്ട്. കുറ്റകരമായ എഐ ചിത്രങ്ങൾ പ്രചരിക്കാൻ അവസരം നൽകിയ സോഷ്യൽ മീഡിയ കമ്പനികളും പണമിടപാട് എന്നതാണു നിർദേശം. നിയമങ്ങൾ കൃത്യമായി പാലിക്കാത്ത കമ്പനികൾക്കെതിരെ കർഷക നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ