Friday, August 7, 2026
Homeകേരളംമത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍...

മത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

കൊല്ലം: മത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അപകടം നടന്ന് എട്ടു ദിവേത്തോളം ആകുമ്പോഴും കാണാതായ 26വയസുള്ള മകന്‍ ഗൗതം കൃഷ്ണയെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

മകനായുള്ള തെരച്ചിലില്‍ തൃപ്തയല്ലെന്നും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗൗതമിന്റെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം ആരംഭിച്ചത്.. സ്‌കൂബ ടീമിനെ അടക്കം ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തണമെന്നാണ് രേഷ്മയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രേഷ്മ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.

ആദ്യം എസ്എച്ച്ഒയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചപ്പോള്‍ ഒരു തരത്തിലുള്ള ആവശ്യവും ഉന്നയിക്കാത്തത് കൊണ്ടാണ് തെരച്ചില്‍ ഉണ്ടാകാതിരുന്നതെന്നും ഇനി വേണമങ്കില്‍ തെരച്ചില്‍ നടത്താമെന്ന് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള പ്രതികരണമെന്ന് രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം തലകുലുക്കി കേട്ട ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയോട് എന്ത് കൊണ്ട് ഈ സംവിധാനങ്ങള്‍ ആദ്യമേ ഉപയോഗിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അത് നേരത്തെ ആവശ്യപ്പെടാത്തത് കൊണ്ടാണെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ അവരോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതോടെ ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ വന്നാല്‍ മാത്രമേ മടങ്ങി പോകുകയുള്ളുവെന്ന നിലപാട് രേഷ്മ സ്വീകരിച്ചു. കോസ്റ്റ്ഗാര്‍ഡ് അന്വേഷിക്കുന്നതിനുള്ള പരിമിതി കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ എന്റെ ഭരണകൂടത്തിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രേഷ്മ പ്രതികരിച്ചു.

പിന്നീട് കൊല്ലം എസിപി ഷാജിയുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ ആറരയോടെ തെരച്ചില്‍ ആരംഭിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനാലും തത്കാലം സമരം രേഷ്മ അവസാനിപ്പിക്കുന്നതിനായി മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ