സ്വർണ വില ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്. ഓഗസ്റ്റ് മാസത്തിൽ സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് 105760 രൂപയിൽ തുടങ്ങിയ കുതിപ്പ് ആദ്യ മൂന്ന് ദിവസങ്ങളിൽ നിശ്ചലമായി നിന്നെങ്കിലും നാലാം ദിവസം ചെറുതായൊന്ന് താഴ്ന്നു. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 107680 രൂപയായിരുന്നു. ഇന്ന് അതിൽ നിന്നും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,800 രൂപയാണ്. ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇത്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 13,725 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ചലനങ്ങളുമാണ് സ്വർണ വിലയേയും ബാധിച്ചത്. മുൻമാസങ്ങളിൽ പശ്ചിമേഷ്യൻ യുദ്ധം ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്നും വിപണി കരകയറുന്നതേ ഉള്ളൂ. വലിയ മാറ്റങ്ങളാണ് ആ മാസങ്ങളിൽ സ്വർണ വിലയിൽ ഉണ്ടായിരുന്നത്. ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെ സ്വർണ വില ഉയർന്ന് നിന്നിരുന്നു.



