Thursday, August 6, 2026
Homeഅമേരിക്കഫോമാ അന്തർ രാഷ്ട്ര കൺവെൻഷനിൽ പി റ്റി തോമസ് നയിച്ച ടാക്‌സ്‌ സെമിനാർ വിജ്ഞാന പ്രദമായി

ഫോമാ അന്തർ രാഷ്ട്ര കൺവെൻഷനിൽ പി റ്റി തോമസ് നയിച്ച ടാക്‌സ്‌ സെമിനാർ വിജ്ഞാന പ്രദമായി

ഫോമാ അന്താരാഷ്ട്ര കൺവെൻഷനിൽ ജൂലൈ 31-ആം തീയതി 2.30 മുതൽ 3.30 വരെ പി റ്റി തോമസ് നയിച്ച ടാക്‌സ്‌ സെമിനാറിൽ വളരെ അധികം വിജ്ഞാന പ്രദമായ വിഷയങ്ങൾ പങ്കിടുകയുണ്ടായി.

അന്താരാഷ്ട്ര പണമിടപാടുകൾ സുരക്ഷിതവും നിയമാനുസൃതവുമായ രീതിയിൽ ചെയ്യുന്നത് എങ്ങനെ എന്ന് ലളിതമായി വിശദീകരിച്ചു. ഗിഫ്റ്റ് നിയമങ്ങൾ, ആവശ്യമായ ഡോക്യുമെന്റുകൾ എന്നിവയുടെ വ്യക്തമായ വിശദീകരണം നടത്തി. · IRS അല്ലെങ്കിൽ RBI ചോദ്യങ്ങൾ ഉയരാൻ ഇടയാക്കുന്ന പൊതുവായ പിഴവുകൾ ഒഴിവാക്കുന്നത് എങ്ങനെ എന്നു വ്യക്ക്തമാക്കി.

ഇന്ത്യയിലെ സ്വത്ത് വിൽപ്പന, കുടുംബ സഹായം, വിദ്യാഭ്യാസ ചെലവുകൾ, നിക്ഷേപങ്ങൾ എന്നിവയിൽ ബുദ്ധിപരമായ മാർഗങ്ങൾ ഏതെല്ലാം എന്നു സംസാരിച്ചു.

അമേരിക്കൻ ടാക്‌സ് നിയമങ്ങൾ , ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്‌സ് ആക്ടിന്റെ രണ്ടു വശങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നിക്ഷേപിക്കുന്നതിന്റെ പ്രയോജനം പ്രത്യേകം എടുത്തു പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിഷയങ്ങളായ വിദേശത്തേക്ക് പണം അയയ്ക്കൽ, ഇന്ത്യയിലെസ്വത്ത് ഇടപാടുകൾ, ഇന്ത്യയിൽ സ്വത്തു വിറ്റ പണം എങ്ങനെ അമേരിക്കയിലേക്ക് കൊണ്ടുവരാം, സ്വത്ത് വിൽക്കുമ്പോൾ അധികം TDS എങ്ങനെ ഒഴിവാക്കാം LRS നിയമങ്ങൾ, IRS–RBI ചോദ്യങ്ങൾ, കൂടാതെ അമേരിക്കൻ നികുതി നിയമങ്ങൾ. ഈ വിഷയങ്ങളിൽ തെറ്റായ ധാരണകൾ പലർക്കും വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ സെമിനാർ ഒരു പരിധി വരെ സഹായിച്ചു എന്നു വിശ്വസിക്കുന്നു.

ചോദ്യോത്തര സമയം പല സംശയങ്ങൾക്കും ഉത്തരം നൽകി. വിജ്ഞാന പ്രദമായ ഈ സെമിനാർ ഫോമാ കൺവെൻഷന്റെ ഭാഗം ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ