Friday, August 7, 2026
Homeഇന്ത്യയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പാളത്തിൽ അറ്റകുറ്റപ്പണി, ട്രെയിൻ സര്‍വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പാളത്തിൽ അറ്റകുറ്റപ്പണി, ട്രെയിൻ സര്‍വീസുകളിൽ മാറ്റം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചില ട്രെയിൻ സർവീസുകളിൽ മാറ്റം. തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്ന ഉൽപ്പന്നങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 19, 21 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16347ാം നമ്പർ തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്, 16343ാം നമ്പർ തിരുവനന്തപുരം സെൻട്രൽ – മധുരൈ ജങ്ഷൻ അമൃത എക്സ്പ്രസ്, 16349 നമ്പർ തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളുടെ സർവീസുകളിലാണ് മാറ്റം. ഈ ട്രെയിനുകൾ കോട്ടയത്തിന് പകരം ആലപ്പുഴ വഴി ആയിരിക്കും സർവീസുകൾ നടത്തുക.

തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – മധുരൈ ജങ്ഷൻ അമൃത എക്സ്പ്രസ് എന്നിവ തിരുവനന്തപുരം സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് നോർത്തിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ്. ഈ ട്രെയിനുകൾ വേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകൾ വഴി ആകും സർവീസ് നടത്തുക.

അതേസമയം, 22653ാം നമ്പർ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിയുടെ സർവീസിലും മാറ്റമുണ്ട്. ഈ ട്രെയിൻ 21-ന് ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം നഗരത്തിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും തിരിച്ചുവിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ