Thursday, August 6, 2026
Homeഇന്ത്യലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരഭൂമിയുടെ സർവ്വേയും ഭൂമിയുടെ പുനർനിർമ്മാണവും റദ്ദാക്കിയതാണ് കോടതി ഉത്തരവിറക്കിയത്. ലക്ഷദ്വീപ് നിവാസികള് നല് കിയ ഹര് ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപിലെ മൊത്തം ഭൂമിയുടെ 60 ശതമാനം വരുന്ന പണ്ടാരം ഭൂമി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം നടപടികൾ ആരംഭിച്ചു. ടൂറിസം ആവശ്യങ്ങൾക്കാണ് ഭരണകൂടം ഭൂമിയേറ്റെടുക്കാൻ ശ്രമിച്ചത്.

3117 വീടുകൾ . 431 വ്യവസായ കെട്ടിടങ്ങൾ 70 ആരാധനാലയങ്ങൾ 662 മറ്റ് കെട്ടിടങ്ങൾ എന്നിവ പൊളിച്ചു മാറ്റേണ്ടി വരും. കൂടാതെ 1,52,871 തെങ്ങുകളും 596 മരങ്ങളും മുറിച്ചു മാറ്റേണ്ടിവരും. തിരിച്ചുപിടിക്കുന്ന ഭൂമി ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല എന്നതായിരുന്നു ഏറ്റവും കിരാതമായ വ്യവസ്ഥ. ഇതിനെതിരെ ലക്ഷദ്വീപ് നിവാസികൾ നേരത്തെ സമർപ്പിച്ച ഒരു കൂട്ടം ഹർജി പരിഗണിച്ചു കോടതി തുടർ നടപടികളെല്ലാം സ്റ്റേ ചെയ്തു. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കൽ നോട്ടീസ് നൽകിയത്. ഇതിനെതിരെയാണ് ലക്ഷദ്വീപ് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കൃഷിക്കും മറ്റുമായി പാട്ടത്തിന് നൽകിയതാണെന്നും അതിൽ അവർക്ക് ഉടമസ്ഥാവകാശമില്ലെന്നുമായിരുന്നു സർക്കാരിൻ്റെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹർജികളിൽ വിശദമായ വാദം കേട്ട കോടതിഅന്തിമ വിധിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ് റദ്ദാക്കി. നടപടി കേന്ദ്ര ഭരണകൂടത്തിന് തിരിച്ചടിയും ദ്വീപ് നിവാസികൾക്ക് ആശ്വാസവുമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ