Thursday, August 6, 2026
Homeകേരളംകോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനാണ് പൊലീസുകാരനോട് വെല്ലുവിളി. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും അര്‍ജുന്‍ ആയങ്കി പൊലീസിന് നേരെ ഭീഷണി മുഴക്കി. കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്. ഊന്നുകല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. കോതമംഗലം എസ്എച്ച്ഒ യെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസം ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. കേസ് ഗൗരവമുള്ളതാണെന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഇതില്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചത്.

അര്‍ജുന്‍ ആയങ്കി പുറത്തുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അര്‍ജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഊന്നുകല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയും ചെയ്തു. പിന്നാലെ താന്‍ കീഴടങ്ങാം എന്ന് സിഐക്ക് അര്‍ജുന്‍ മെസേജ് അയച്ചിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇപ്പോള്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. അതേയമയം അര്‍ജുന്‍ ആയങ്കിയെ വൈകാതെ പിടികൂടുമെന്നാണ് ഊന്നുകല്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ