Thursday, August 6, 2026
Homeഅമേരിക്കഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്.

ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്.

നവീൻ മാത്യു

ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ ആഗസ്റ്റ് മാസം 7,8,9 (വെള്ളി,ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ.മാർ സെറാഫിം മെത്രാപ്പോലിത്താ ഡാലസിൽ എത്തിച്ചേർന്നത്.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ഡാലസിലെ ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) വെച്ച് ആഗസ്റ്റ് 7 മുതൽ 9 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കൺവെൻഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.

വാർത്ത: നവീൻ മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ