Tuesday, August 4, 2026
Homeകേരളംപ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഈ ഡി ഉദ്യോഗസ്ഥർ ആക്രമിച്ച...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഈ ഡി ഉദ്യോഗസ്ഥർ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഈ ഡി ഉദ്യോഗസ്ഥർ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകൾ നൽകിയ പ്രതികൾക്കെല്ലാം തന്നെ ജാമ്യം നൽകി. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ശ്രീജിത്ത്, അനിൽകുമാർ, ഷെഫീക്ക്, നിഷാദ്, ജീവന്, കിരൺ എന്നിവർക്ക് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ ഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നൽകരുതെന്നും ഈ ഡി വാദിച്ചിരുന്നു. കേസിൽ ഇ ഡി കക്ഷി ചേരുകയും ചെയ്തു. 11 പേർ ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിൽ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഇവർ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് 67 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂർത്തിയാക്കിയെന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഉൾപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു. പ്രതികൾക്ക് കോടതി ജാമ്യം നൽകിയിട്ടുണ്ട്.

മേയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഐഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ കോടതികൾ് ഒന്പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവർത്തകൻ നിതിന് രാജാണ് കേസിലെ ഒന്നാം പ്രതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ