Sunday, August 2, 2026
Homeഅമേരിക്കഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം; ചേര്‍ത്ത് നിര്‍ത്താം ഹൃദയത്തോട് ആത്മാർഥ സുഹൃത്തുക്കളെ

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം; ചേര്‍ത്ത് നിര്‍ത്താം ഹൃദയത്തോട് ആത്മാർഥ സുഹൃത്തുക്കളെ

ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ ഞായർ ആഴ്ച അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു. 2011 ഏപ്രിൽ 27 നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.

ലോകത്തിൽ സമാധാനവും ഐക്യവും വികസനവും കൊണ്ടുവരിക എന്ന സന്ദേശമാണ് സൗഹൃദ ദിനത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ഉന്നമിടുന്നത്. ദാരിദ്രവും മനുഷ്യവകാശ ലംഘനങ്ങളും അക്രമങ്ങളുമെല്ലാം മാനവരാശിയുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് സൗഹൃദ ദിനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.

എല്ലാ രാജ്യങ്ങളും ജൂലൈ 30 സൗഹൃദ ദിനം ആഘോഷിക്കുന്നില്ല. ഇന്ത്യയില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായര്‍ ആണ് സൗഹൃദ ദിനം. അതുപോലെ, ഫിന്‍ലന്റ്, മെക്സിക്കോ പോലെയുള്ള രാജ്യങ്ങള്‍ ഫെബ്രുവരി 14 ആണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. ദക്ഷിണാഫ്രിക്ക ഏപ്രില്‍ 16ന് സൗഹൃദ ദിനം ആചരിക്കുന്നു.

രക്തബന്ധങ്ങളോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു നല്ല സുഹൃത്ത് നമുക്ക് താങ്ങും തണലുമാണ്. സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം നല്ല സുഹൃത്തുക്കള്‍ ഒപ്പമുണ്ടാകും.

ജീവിതത്തില്‍ വിഷമകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും വികാരങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുഹൃത്തുള്ളത് വലിയ ആശ്വാസമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സമൂഹത്തില്‍ ഒറ്റപ്പെടാതെ നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും സുഹൃദ്ബന്ധങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ